scorecardresearch

വീട്ടിലെ 'ഭാരിച്ച' ജോലിയെല്ലാം ചെയ്യുന്നത് ഐശ്വര്യ തന്നെ; അഭിഷേക് ബച്ചന്‍

ഐശ്വര്യ അവസാനം അഭിനയിച്ചത് പൊന്നിയിൻ സെൽവൻ 2 എന്ന ചിത്രത്തിലാണ്

ഐശ്വര്യ അവസാനം അഭിനയിച്ചത് പൊന്നിയിൻ സെൽവൻ 2 എന്ന ചിത്രത്തിലാണ്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
entertainment,Aishwarya Rai Bachchan,Abhishek Bachchan|

തങ്ങളുടെ ഞായറാഴ്ചകൾ വളരെ അലസമായിട്ടാണ് ചിലവഴിക്കുന്നതെന്നും താരം പറഞ്ഞു

ഘൂമർ എന്ന ചിത്രത്തിലാണ് അഭിഷേക് ബച്ചൻ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തിരക്കേറിയ ഷെഡ്യൂൾ കാരണം, പലപ്പോഴും കുടുംബത്തിനൊപ്പം ചെലവഴിക്കാൻ വളരെ പരിമിതമായ സമയമേ ലഭിക്കുന്നുള്ളുവെന്നും അഭിഷേക് അടുത്തിടെ പറഞ്ഞു. അതിനാൽ, വീട്ടിലെ കാര്യങ്ങൾ വളരെ "നിസ്വാർത്ഥമായി" കൈകാര്യം ചെയ്യുന്ന ഭാര്യയായ ഐശ്വര്യ റായ് ബച്ചനെ താൻ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വളരെയെറെ പ്രശസ്തി ഉണ്ടായിരുന്നിട്ടും സാധാരണ കുടുംബജീവിതം നയിക്കുന്നുവെന്നും ഞായറാഴ്ചത്തെ ദിനചര്യകളെക്കുറിച്ചും അഭിഷേക് പറഞ്ഞു.

Advertisment

ഹ്യൂമൻസ് ഓഫ് ബോംബെയ്‌ക്ക് നൽകിയ അഭിമുഖത്തിൽ അഭിഷേക് പറഞ്ഞു, “ചിലപ്പോൾ, നിർഭാഗ്യവശാൽ, നിങ്ങൾ ജോലിയിൽ മുഴുകിയിരിക്കുകയാണെന്ന് നിങ്ങൾക്കറിയാം. വീട്ടിൽ ആവശ്യമുള്ളത്ര സമയം ചെലവഴിക്കാൻ കഴിയില്ല. ഐശ്വര്യ വീട്ടിലെ എല്ലാ ഭാരമേറിയ ജോലികൾ ചെയ്യുന്നു. ഞാൻ അവളെ സ്നേഹിക്കുന്നു, ഇതിന് അവളോട് നന്ദി പറയുന്നു. അവൾ അത് വളരെ നിസ്വാർത്ഥമായി ചെയ്യുന്നു. ഞാൻ എന്നേക്കും നന്ദിയുള്ളവനായിരിക്കും."

അദ്ദേഹം കൂട്ടിച്ചേർത്തു, “ചിലപ്പോൾ നിങ്ങൾ ജോലിയിൽ നിന്ന് മടങ്ങിവരുമ്പോൾ വളരെ ക്ഷീണിതനായിരിക്കും അല്ലെങ്കിൽ മറ്റെന്തെങ്കിലും. പക്ഷേ ഒരു അഭിനേതാവായതിനാൽ ഐശ്വര്യയ്ക്ക് അത് മനസ്സിലാക്കുമെന്ന്, ഞാൻ കരുതുന്നു. ഞങ്ങൾ വളരെ സാധാരണ കുടുംബമാണ്. ഒരുമിച്ചു സമയം ചെലവഴിക്കാനും കഴിയുന്നത്ര സാധാരണക്കാരനാകാനും ഞാൻ ഇഷ്ടപ്പെടുന്നു.

തങ്ങളുടെ ഞായറാഴ്ചകൾ അലസമായി ചിലവഴിക്കുന്നുവെന്ന് താരം പറഞ്ഞു. അഭിഷേക് പറഞ്ഞു, “ഞാൻ വളർന്നപ്പോഴും എന്റെ പിതാവിനെ ആഴ്ചകളോളം കാണാതെ ഇരുന്നിട്ടുണ്ട്. ഞങ്ങൾ ഒന്നിച്ച് തന്നെയാണ് താമസിച്ചിരുന്നത്. അച്ഛൻ എന്നിൽ നിന്ന് ഏകദേശം 10 അടി അകലെയുള്ള കട്ടിലിൽ ഉറങ്ങിയിരുന്നത്. ഞാൻ രാവിലെ എഴുന്നേൽക്കുന്നതിന് മുൻപ് തന്നെ അദ്ദേഹം ജോലിയ്ക്ക് പോകും, ഞാൻ ഉറങ്ങാൻ കിടന്നതിന് ശേഷമായിരിക്കും മടങ്ങിവരുന്നത്. അതിനാൽ, ഞങ്ങൾ ഒരേ വീട്ടിൽ താമസിച്ചിരുന്നെങ്കിലും, എപ്പോഴും കാണാൻ കഴിഞ്ഞിരുന്നില്ല. അവർ എത്രമാത്രം കഠിനാധ്വാനം ചെയ്യണമെന്ന് മനസ്സിലാക്കുന്നു.

Advertisment

2007 ഏപ്രിൽ 20-നാണ് അഭിഷേകും ഐശ്വര്യയും വിവാഹിതരായത്. അവർക്ക് ഒരു മകളാണുള്ളത് - ആരാധ്യ. ഐശ്വര്യ അവസാനം അഭിനയിച്ചത് പൊന്നിയിൻ സെൽവൻ 2 എന്ന ചിത്രത്തിലാണ്. സയാമി ഖേറിനൊപ്പം അഭിനയിച്ച അഭിഷേകിന്റെ ചിത്രം ഘൂമർ ഓഗസ്റ്റ് 18 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

Aishwarya Rai Bachchan Abhishek Bachchan Entertainment

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: