റിലീസിന് മുൻപ് എന്റെ സിനിമകൾ കാണില്ലെന്ന അന്ധവിശ്വാസമുണ്ടവർക്ക്; അഭിഷേക് പറയുന്നു

റിലീസിനു മുൻപ് എന്റെ സിനിമകൾ അമ്മ ഒരിക്കലും കാണാറില്ല. അവർക്ക് അന്ധവിശ്വാസമുണ്ട്

റിലീസിനു മുൻപ് തന്റെ സിനിമകൾ അമ്മ ജയ ബച്ചൻ ഒരിക്കലും കാണാറില്ലെന്നും അവർക്ക് അന്ധവിശ്വാസമുണ്ടെന്നും അഭിഷേക് ബച്ചൻ. തന്റെ പുതിയ സിനിമ ദി ബിഗ് ബുൾ റിലീസിനോട് അനുബന്ധിച്ചാണ് തന്റെ സിനിമകളെക്കുറിച്ചുളള കുടുംബത്തിലുളളവരുടെ കാഴ്ചപ്പാടിനെക്കുറിച്ച് അഭിഷേക് തുറന്നു പറഞ്ഞത്.

അമ്മ ഇതുവരെ സിനിമ കണ്ടിട്ടില്ല. ഏപ്രിൽ 9 ന്, അമ്മയുടെ പിറന്നാൾദിനത്തിൽ കാണാമെന്നാണ് പറഞ്ഞിരിക്കുന്നത്. ഐശ്വര്യയും കണ്ടിട്ടില്ല, റിലീസിനുശേഷം കാണാമെന്നാണ് പറഞ്ഞിരിക്കുന്നതെന്നും അഭിഷേക് ബോളിവുഡ് ബബിൾ എന്ന വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്.

Read More: മാലിദ്വീപിൽ വെക്കേഷൻ ആഘോഷിച്ച് ജാൻവി കപൂർ; ചിത്രങ്ങൾ

”റിലീസിനു മുൻപ് എന്റെ സിനിമകൾ അമ്മ ഒരിക്കലും കാണാറില്ല. അവർക്ക് അന്ധവിശ്വാസമുണ്ട്. എന്റെ കുടുംബത്തിലെ മറ്റു ചിലർ സിനിമ കണ്ടിരുന്നു. പക്ഷേ, അമ്മ ഇതുവരെ കണ്ടില്ല. അമ്മയുടെ പിറന്നാൾദിനത്തിന് തലേ ദിവസമാണ് (ഇന്ന്) സിനിമ റിലീസ് ചെയ്യുന്നത്. പിറന്നാൾ സമ്മാനമെന്നോണം അന്ന് സിനിമ കാണാമെന്നാണ് പറഞ്ഞത്. സിനിമ കണ്ടശേഷം അമ്മ ശരിക്കുളള അഭിപ്രായം പറയുമെന്ന വിശ്വാസം എനിക്കുണ്ട്,” അഭിഷേക് പറഞ്ഞു. അമ്മയെ പോലെ തന്നെ ഐശ്വര്യയും റിലീസിനു മുൻപ് തന്റെ സിനിമകൾ കാണാറില്ലെന്നും റിലീസിനുശേഷമാണ് കാണാറുളളതെന്നും അഭിഷേക് പറഞ്ഞു.

കുടുംബത്തിലെ ബാക്കിയെല്ലാവർക്കും സിനിമ ഇഷ്ടപ്പെട്ടിട്ടുണ്ട്. അച്ഛൻ വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. ഒരർത്ഥത്തിൽ ഞാൻ സന്തോഷവാനാണ്, കാരണം എന്നെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒരാൾ ഇതിനകം തന്റെ സിനിമയെ അംഗീകരിച്ചു, ഞാനതിൽ സന്തോഷിക്കുന്നുവെന്ന് അഭിഷേക് പറഞ്ഞു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Abhishek bachchan reveals familys review of the big bull

Next Story
കൊച്ചി നഗരത്തിലൂടെ ബൈക്കിൽ കറങ്ങി മഞ്ജു വാര്യർ; വീഡിയോ
The moderation of comments is automated and not cleared manually by malayalam.indianexpress.com