scorecardresearch

എന്റെ കടുകട്ടി ഇംഗ്ലീഷ് കേട്ട് ഐശ്വര്യ ആദ്യം അമ്പരന്നു: അഭിഷേക് ബച്ചൻ

ഐശ്വര്യയെ ആദ്യം കണ്ട നിമിഷത്തെ കുറിച്ച് സംസാരിക്കുകയാണ് അഭിഷേക് ബച്ചൻ

ഐശ്വര്യയെ ആദ്യം കണ്ട നിമിഷത്തെ കുറിച്ച് സംസാരിക്കുകയാണ് അഭിഷേക് ബച്ചൻ

author-image
Entertainment Desk
New Update
abhishek bachchan, aishwarya rai bachchan, aishwarya rai, aaradhya bachchan, abhishek bachchan aishwarya rai bachchan

ബോളിവുഡിന്റെ പവർ കപ്പിളാണ് ഐശ്വര്യ റായി ബച്ചനും അഭിഷേക് ബച്ചനും. 2007ലാണ് ഇരുവരും വിവാഹിതരാവുന്നത്. ഇപ്പോഴിതാ, ഐശ്വര്യയെ ആദ്യം കണ്ട നിമിഷത്തെ കുറിച്ച് സംസാരിക്കുകയാണ് അഭിഷേക് ബച്ചൻ. ആദ്യകാഴ്ചയിൽ തന്റെ കട്ടിയുള്ള ഇംഗ്ലീഷ് ഉച്ചാരണം കാരണം ഐശ്വര്യയ്ക്ക് ഒന്നും മനസ്സിലായില്ലെന്ന് അഭിഷേക് പറയുന്നു. രൺവീർ ഷോ പോഡ്‌കാസ്റ്റിൽ പ്രത്യക്ഷപ്പെട്ടപ്പോഴാണ് അഭിഷേക് ഇക്കാര്യങ്ങൾ ഓർത്തെടുത്തത്.

Advertisment

2000ൽ 'റെഫ്യൂജി' എന്ന ചിത്രത്തിലൂടെയായിരുന്നു അഭിഷേക് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. എന്നാൽ അതിനും മുൻപെ, ഐശ്വര്യയെ നേരിട്ട് കാണുകയും സംസാരിക്കുകയും ചെയ്ത സംഭവം ഓർക്കുകയാണ് അഭിഷേക്.

സ്വിറ്റ്സർലാന്റിലെ എഗ്ലോൺ കോളേജിലെ പഠനം കഴിഞ്ഞ് ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ ബിരുദത്തിന് ചേർന്ന അഭിഷേക് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ചെത്തിയതേ ഉണ്ടായിരുന്നുള്ളൂ അപ്പോൾ. അമിതാഭ് ബച്ചന്റെ മൃത്യുദാത എന്ന ചിത്രത്തിൽ പ്രൊഡക്ഷൻ ബോയ് ആയും അക്കാലത്ത് അഭിഷേക് ജോലി ചെയ്തിരുന്നു. സ്വിറ്റ്സർലാന്റിൽ പഠിച്ച, അവിടം പരിചയമുള്ള ആളായതിനാൽ മൃത്യുദാതയ്ക്കുവേണ്ടി ലൊക്കേഷൻ കണ്ടുപിടിക്കാനായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ അഭിഷേകിനെയാണ് അയച്ചത്.

സ്വിറ്റ്സർലാന്റിലെ ലൊക്കേഷനിൽ അഭിഷേക് എത്തിയപ്പോൾ അവിടെ ബോബി ഡിയോളും ഐശ്വര്യയും കേന്ദ്രകഥാപാത്രമായി എത്തുന്ന 'ഓർ പ്യാർ ഹോ ഗയ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നു. ഐശ്വര്യയുടെ ആദ്യ ഹിന്ദി ചിത്രം കൂടിയായിരുന്നു അത്. ബോബി അഭിഷേകിനെ അത്താഴത്തിനു വിളിച്ചു. ആ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് അഭിഷേക് ആദ്യമായി ഐശ്വര്യയുമായി സംസാരിക്കുന്നത്.

Advertisment

"ആ കൂടിക്കാഴ്ചയെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം, ഐശ്വര്യ തമാശയായി പറയും, ‘നിങ്ങൾ എന്താണ് പറയുന്നതെന്ന് അന്നെനിക്കൊരു വാക്ക് പോലും മനസ്സിലായില്ല’ എന്ന്. കാരണം ഇന്റർനാഷണൽ ബോർഡിംഗ് സ്കൂളിൽ പഠിച്ച, പിന്നീട് ബോസ്റ്റണിൽ താമസിച്ച ഒരു കുട്ടിയായിരുന്നു ഞാൻ. ആ സമയത്ത് എനിക്ക് വളരെ കനത്ത ആക്സന്റ് ഉണ്ടായിരുന്നിരിക്കണം. 'നീ എന്താണ് പറയുന്നത്?' എന്ന ആശ്ചര്യമായിരുന്നു ഐശ്വര്യയിൽ കണ്ടത്," അഭിഷേക് പറയുന്നു.

ബോളിവുഡിൽ അഭിനയിക്കും മുൻപ് ഹിന്ദി പഠിക്കാൻ അച്ഛൻ തന്നോട് ഉപദേശിച്ചതായും അഭിഷേക് കൂട്ടിച്ചേർത്തു. കുടുംബത്തിന് സാമ്പത്തികമായി, പ്രത്യേകിച്ച് ബുദ്ധിമുട്ടുള്ള സമയത്ത് പിതാവിനെ പിന്തുണയ്ക്കുന്നതിനായിട്ടായിരുന്നു അഭിഷേക് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങിയത്. കുടുംബ പിന്തുണയെ വിലമതിക്കുന്ന വ്യക്തിയാണ് തന്റെ പിതാവെന്നും അഭിഷേക് പറയുന്നു.

അഭിഷേക്- ഐശ്വര്യ ദമ്പതികൾക്ക് ഒരു മകളാണ് ഉള്ളത്, ആരാധ്യ. അടുത്തിടെ ഈ താരദമ്പതികൾ മകളുടെ പത്താം ജന്മദിനം മാലിദ്വീപിൽ ആഘോഷിച്ചിരുന്നു.

Read more: ‘വിവാഹശേഷം അഭിനയിക്കാൻ ഐശ്വര്യ എനിക്ക് അനുവാദം നൽകി, ആരാധ്യയെ നോക്കാമെന്ന് പറഞ്ഞു’; അഭിഷേക് ബച്ചൻ പറയുന്നു

Aishwarya Rai Bachchan Abhishek Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: