അഭിഷേകിന്റെ പേര് മാറ്റത്തിനു പിന്നിലെന്ത്?

ന്യൂമറോളജി പ്രകാരമാണോ അഭിഷേക് പേരിൽ മാറ്റം വരുത്തിയിരിക്കുന്നത് എന്നാണ് ആരാധകരുടെ ചോദ്യം

അഭിഷേക് ബച്ചൻ നായകനാവുന്ന ‘ദി ബിഗ് ബുൾ’ ഇന്നലെ റിലീസിനെത്തിയിരിക്കുകയാണ്. അതിനിടയിൽ താരത്തിന്റെ പേരുമാറ്റത്തെ തുടർന്നുള്ള ചർച്ചകളും ട്വിറ്ററിൽ തകൃതിയായി പുരോഗമിക്കുകയാണ്. പുതിയ ചിത്രത്തിന്റെ ട്രെയിലർ അഭിഷേക് ബച്ചൻ എന്നതിനു പകരം അഭിഷേക് എ ബച്ചൻ എന്നാണ് എഴുതി കാണിക്കുന്നത്.

abhishek bachchan, Abhishek A Bachchan, big bull, big bull release, watch big bull online, scam 1992 movie, harshad mehta movie, the big bull, the big bull download, the big bull disney plus hotstar, bollywood ott releases, disney plus hotstar, hotstar, latest hindi movies online

ന്യൂമറോളജി പ്രകാരമാണോ അഭിഷേകിന്റെ ഈ പേരുമാറ്റൽ എന്നാണ് ഒരു കൂട്ടം ആരാധകർ ചോദിക്കുന്നത്. അതേസമയം, എ എന്നതു കൊണ്ട് താരം എന്താണ് അർത്ഥമാക്കുന്നത് എന്ന രീതിയിലുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്.  അഭിഷേക് അമിതാഭ് ബച്ചൻ, അഭിഷേക് ഐശ്വര്യ ബച്ചൻ, അഭിഷേക്  ആരാധ്യ ബച്ചൻ ഇതിൽ ഏതാണ് പുതിയ പേരിന്റെ പൂർണരൂപം എന്നും ആരാധകർ തിരക്കുന്നുണ്ട്. എന്നാൽ പേരിൽ വരുത്തിയ മാറ്റത്തെ കുറിച്ച് അഭിഷേക് ഇതുവരെ പ്രതികരിച്ചിട്ടില്ല.

‘ദി ബിഗ് ബുൾ’ എന്ന ചിത്രത്തിൽ വിവാദ നായകന്‍ ഹര്‍ഷദ് മേത്ത ആയാണ് അഭിഷേക് എത്തുന്നത്. 1980-1990 കാലഘട്ടത്തിൽ ഇന്ത്യൻ ഫിനാൻഷ്യൽ മാർക്കറ്റിൽ കുപ്രസിദ്ധി നേടിയ സ്റ്റോക് ബ്രോക്കര്‍ ഹർഷദ് മേത്തയുടെ ജീവിതവും സാമ്പത്തിക കുറ്റകൃത്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

അജയ് ദേവ്ഗണ്‍, ആനന്ദ് പണ്ഡിറ്റ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം കൂകി ഗുലാതിയാണ് സംവിധാനം ചെയ്യുന്നത്. ഇലിയാന ഡിക്രൂസ്, നിഖിത ദത്ത, സോഹം ഷാ, രാം കപൂർ, സുപ്രിയ പഥക്, സൗരഭ് ശുക്ല എന്നിവരാണ് ദി ബിഗ് ബുള്ളിലെ മറ്റ് താരങ്ങൾ.

Read more: റിലീസിന് മുൻപ് എന്റെ സിനിമകൾ കാണില്ലെന്ന അന്ധവിശ്വാസമുണ്ടവർക്ക്; അഭിഷേക് പറയുന്നു

Web Title: Abhishek bachchan name change the big bull movie

Next Story
ഇന്ത്യൻ സിനിമയുടെ സ്വപ്നറാണി; അച്ഛന്റെ കൈകളിലിരിക്കുന്ന ഈ താരത്തെ മനസ്സിലായോ?
The moderation of comments is automated and not cleared manually by malayalam.indianexpress.com