സോഷ്യല്‍ മീഡിയയില്‍ സാമ്യതകളില്ലാത്ത തരംഗം തീര്‍ത്ത പാട്ടായിരുന്നു വെളിപാടിന്റെ പുസ്തം എന്ന ചിത്രത്തില്‍ ഷാന്‍ റഹ്മാന് സംഗീതം നല്കിയ ജിമിക്കി കമ്മല്‍. ഗാനത്തിന്റെ വിവിധ പതിപ്പുകള്‍ പുറത്തിറങ്ങുകയും എല്ലാം ഒന്നിനു മീതെ ഒന്നായി ഹിറ്റാകുകയും ചെയ്തിരുന്നു. ബിബിസി വരെ ഏറ്റെടുത്ത പാട്ടിനൊപ്പം കേട്ടവരൊക്കെ ചുവടുവച്ചു. ഒടുവിലിതാ ബോളിവുഡ് സൂപ്പര്‍താരം അഭിഷേക് ബച്ചനും പറയുന്നു താനൊരു ജിമിക്കി കമ്മല്‍ ഫാനാണെന്ന്.
Current obsession:
Jimikki kammal.
Can’t stop listening to it!!
Awesomeness. #jimikki #newfav #gottagetupandancehttps://t.co/IZoo2qiLci— Abhishek Bachchan (@juniorbachchan) December 1, 2017
ട്വിറ്ററിലാണ് അഭിഷേക് തന്റെ ജിമിക്കി കമ്മല്‍ ഭ്രമം പങ്കുവച്ചത്. നിലവില്‍ തന്നെ ഈ പാട്ട് ബാധിച്ചിരിക്കുകയാണെന്നും നിര്‍ത്താതെ കേട്ടുകൊണ്ടിരിക്കുകയാണെന്നുമാണ് അഭിഷേക് പറഞ്ഞത്. അഭിഷേകിന്റെ ട്വീറ്റ് സംഗീത സംവിധായകന് ഷാന്‍ റഹ്മാന് ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തതിനു പുറകെ എത്തി സംവിധായകനും വെളിപാടിന്റെ പുസ്തകത്തിലെ അഭിനേതാവുമായ ജൂഡ് ആന്റണിയുടെ കമന്റ്. ‘എന്റെ തല കണ്ടാല്‍ പിന്നെല്ലാം ഹിറ്റാ’ ജൂഡ് എഴുതി.
ലാല്‍ ജോസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ ചിത്രത്തിലേതാണ് ഈ ഗാനം. മൂന്നു കോടിയിലധികം കാഴ്ചക്കാരെയാണ് കുറഞ്ഞ കാലം കൊണ്ട് ജിമിക്കി കമ്മല്‍ സ്വന്തമാക്കിയത്. അനില്‍ പനച്ചൂരാന്റെ വരികള്‍ പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നാണ്. ക്യാമ്പസിന്റെ പശ്ചാത്തലത്തിലുള്ള ഈ ഗാന രംഗത്ത് മോഹന്‍ലാലും പ്രത്യക്ഷപ്പെടുന്നുണ്ട്.