/indian-express-malayalam/media/media_files/uploads/2018/12/isha-ambani-wedding.jpg)
മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ വിവാഹം ആഡംബരം കൊണ്ടു മാത്രമല്ല ബോളിവുഡ് താരസാന്നിധ്യം കൊണ്ടും ശ്രദ്ധേയമായിരുന്നു. ബോളിബുഡിൽ നിന്നും ബിഗ് ബി മുതൽ കിങ് ഖാൻ വരെ അംബാനി കുടുംബത്തിലെ വിവാഹത്തിൽ പങ്കെടുത്തു.
ഉദയ്പൂരിൽ രണ്ടു ദിവസം നീണ്ടുനിന്ന പ്രീ വെഡ്ഡിങ് ആഘോഷങ്ങളിൽ പങ്കെടുത്ത താരങ്ങളെല്ലാം മുംബൈയിൽ അംബാനിയുടെ വസതിയിൽ നടന്ന വിവാഹ ചടങ്ങുകളിലും പങ്കെടുക്കാനെത്തി. പല താരങ്ങളും കുടുംബ സമേതമാണ് എത്തിയത്. സ്വന്തം വീട്ടിലെ വിവാഹമെന്നോണമാണ് ബോളിവുഡ് താരങ്ങൾ വിവാഹ ചടങ്ങുകളിൽ നിറഞ്ഞുനിന്നത്.
വിവാഹത്തിൽനിന്നുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിൽ ബോളിവുഡ് താരങ്ങൾ അതിഥികൾക്ക് ഭക്ഷണം വിളമ്പുന്നതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ആരാധകരെ അദ്ഭുതപ്പെടുത്തിയത്. അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, ഷാരൂഖ് ഖാൻ, ആമിർ ഖാൻ തുടങ്ങിയവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. തങ്ങളുടെ ഇഷ്ട താരങ്ങൾ എന്തിനാണ് ഭക്ഷണം വിളമ്പിയതെന്ന സംശയം ആരാധകർക്ക് ഉണ്ടായിരുന്നു. ഇതിന് ഉത്തരം നൽകിയിരിക്കുകയാണ് അഭിഷേക് ബച്ചൻ.
View this post on InstagramBig b and Aamir Khan serving food at Isha Ambani wedding #amitabhbachchan
A post shared by Bollywood songs (@bollywood_tellywoodfanatic) on
View this post on InstagramA post shared by indian web series (@web_series69) on
View this post on Instagramईशा-आनंदच्या लग्नातील जावई जेवणाच्या वेळी पाहुणचार करताना बॉलीवूड सेलेब्रिटीजचे काही खास आणि
A post shared by POPxo Marathi (@popxomarathi) on
View this post on InstagramA post shared by Navodaya Times (@navodayatimes) on
എന്തുകൊണ്ടാണ് ഇഷ അംബാനിയുടെ വിവാഹത്തിന് ആമിർ ഖാനും അമിതാഭ് ബച്ചനും ഭക്ഷണം വിളമ്പിയതെന്നാണ് ട്വിറ്ററിലൂടെ ഒരു ആരാധിക അഭിഷേകിനോട് ചോദിച്ചത്. ഇതിന് അതൊരു ആചാരത്തിന്റെ ഭാഗമെന്നായിരുന്നു അഭിഷേക് നൽകിയ മറുപടി. 'സാജൻ ഗോത്' എന്നറിയപ്പെടുന്ന ആചാരമാണത്. വധുവിന്റെ ബന്ധുക്കൾ വരന്റെ ബന്ധുക്കൾക്ക് ഭക്ഷണം വിളമ്പും, അഭിഷേക് ട്വീറ്റ് ചെയ്തു.
It is a tradition called "sajjan ghot". The brides family feeds the grooms family.
— Abhishek Bachchan (@juniorbachchan) December 16, 2018
ഡിസംബർ 12 ന് നടന്ന ഇഷ അംബാനിയുടെ വിവാഹത്തിൽ ബച്ചൻ കുടുംബം പങ്കെടുത്തിരുന്നു. അഭിഷേക് ബച്ചൻ ഭാര്യ ഐശ്വര്യയ്ക്കും മകൾ ആരാധ്യക്കും ഒപ്പമാണ് എത്തിയത്. അമിതാഭ് ബച്ചൻ ഭാര്യ ജയയ്ക്കും മകൾ ശ്വേത നന്ദയ്ക്കും കൊച്ചുമകൾ നവ്യ നവേലിക്കും ഒപ്പമാണ് എത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.