/indian-express-malayalam/media/media_files/uploads/2018/11/aishwarya-abhishek.jpg)
ഐശ്വര്യയോടുള്ള പ്രണയം എവിടെ വച്ചും പ്രകടിപ്പിക്കാന്‍ മടിയില്ലാത്ത ആളാണ് അഭിഷേക് ബച്ചന്‍. ഐശ്വര്യ തനിക്ക് എത്ര പ്രിയപ്പെട്ടവളാണെന്ന് അവസരം കിട്ടുമ്പോഴെല്ലാം അഭിഷേക് വെളിപ്പെടുത്താറുണ്ട്.
Read More: ഐശ്വര്യ റായ്: ചില അപൂർവ്വചിത്രങ്ങൾ
ഇന്ന് ഐശ്വര്യയുടെ പിറന്നാളാണ്. ഈ പിറന്നാള്‍ ദിനത്തിലും അഭിഷേകിന് പറയാന്‍ ഒന്നു മാത്രമേയുള്ളൂ. തന്റെ ഏറ്റവും പ്രിയപ്പെട്ട ഇടം, തനിക്കേറ്റവും സന്തോഷം ലഭിക്കുന്ന ഇടം, അത് ഐശ്വര്യ തന്നെയാണ്. ഹാപ്പി പ്ലേസ് എന്ന ഹാഷ്ടാഗോടെയാണ് ഇരുവരും ഒരുമിച്ചിരിക്കുന്ന ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം അഭിഷേക് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
View this post on InstagramHappy Birthday Wife. I love you! #MyHappyPlace
A post shared by Abhishek Bachchan (@bachchan) on
'ഭാര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. എന്റെ സന്തോഷത്തിന്റെ ഇടം' എന്നാണ് അഭിഷേക് ചിത്രത്തിനൊപ്പം കുറിച്ചത്. ഇതിനു താഴെ ആശംസകളുമായി ഇരുവരുടേയും ആരാധകരും എത്തിയിട്ടുണ്ട്. അഭിഷേകിനും മകള്‍ ആരാധ്യയ്ക്കുമൊപ്പം ഗോവയിലാണ് ഐശ്വര്യ പിറന്നാള്‍ ആഘോഷിക്കുന്നത്.
Happy faces! Birthday girl #AishwaryaRaiBachchan clicks a selfie with @juniorbachchan and Aaradhya. #HappyBirthdayAishwaryaRaiBachchanpic.twitter.com/43joR9Jals
— Filmfare (@filmfare) November 1, 2018
Read More: ഐശ്വര്യ റായ്ക്ക് ഇന്ന് പിറന്നാള്‍
പതിനൊന്നുവര്‍ഷം മുമ്പ് 2007ലാണ് ഐശ്വര്യയും അഭിഷേകും വിവാഹിതരാകുന്നത്. പിന്നീട് ഐശ്വര്യ റായ്, ഐശ്വര്യ റായ് ബച്ചനായി മാറി. വിവാഹത്തിനു ശേഷം ആരാധ്യയുടെ ജനനം. വര്‍ഷങ്ങള്‍ക്ക് ശേഷം അഭിഷേകും ഐശ്വര്യയും ഒരുമിച്ചുള്ള 'ഗുലാബ് ജാമുന്‍' എന്ന ചിത്രം ഒരുങ്ങുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.