scorecardresearch
Latest News

പകർത്തിയതിൽ ഏറ്റവും മനോഹരമായ കാഴ്ച; അഭിഷേക് എടുത്ത ഐശ്വര്യയുടെ ചിത്രം

മാലിദ്വീപിലെ ആഡംബര റിസോർട്ടിൽ ഭാര്യ ഐശ്വര്യക്കും മകൾ ആരാധ്യയ്ക്കുമൊപ്പം തന്റെ 47-ാം ജന്മദിനം ആഘോഷിക്കുകയായിരുന്നു അഭിഷേക് ബച്ചൻ

aishwarya rai bachchan, abhishek bachchan, aishwarya rai news, abhishek bachchan news, aaradhya bachchan

ഭാര്യ ഐശ്വര്യക്കും മകൾ ആരാധ്യയ്ക്കുമൊപ്പം തന്റെ 47-ാം ജന്മദിനം ആഘോഷിക്കുകയായിരുന്നു അഭിഷേക് ബച്ചൻ. മാലിദ്വീപിലെ ഒരു ആഡംബര റിസോർട്ടിൽ എത്തിയ കുടുംബം അവിടെ നിന്നുള്ള ചിത്രങ്ങളും പങ്കു വച്ചിട്ടുണ്ട്.

പിറന്നാൾ ആശംസിച്ച എല്ലാവർക്കും നന്ദി അറിയിച്ച അഭിഷേക് തങ്ങൾ താമസിച്ച റിസോർട്ടിനും നന്ദി പറഞ്ഞു. അവധിക്കാലം ചെലവഴിക്കുന്നതിനിടയിൽ എടുത്ത ചിത്രങ്ങളും അഭിഷേക് തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. അതിൽ ഏറിയ പങ്കും മാലിദ്വീപിലെ കാഴ്ചകൾ ആണ്. ഏറ്റവും ഒടുവിലായി ‘ഞാൻ കണ്ട ഏറ്റവും മനോഹരമായ കാഴ്ച’ എന്ന അടിക്കുറിപ്പോടെ ഭാര്യയും അഭിനേത്രിയും മുൻലോക സുന്ദരിയുമായ ഐശ്വര്യയുടെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഫെബ്രുവരി 5-ന് 47 വയസ്സ് തികഞ്ഞ അഭിഷേക് ബച്ചൻ, ഏറ്റവും ഒടുവിലായി സ്‌ക്രീനിൽ എത്തിയത് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ‘ദസ്വി’യിലാണ്. അജയ് ദേവ്ഗൺ, തബു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഭോല’യിൽ അദ്ദേഹം ഉടൻ അഭിനയിക്കും. ‘ഘൂമർ’ എന്ന ചിത്രവും അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നു. മണിരത്‌നം സംവിധാനം ചെയ്ത ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രത്തിലാണ് ഐശ്വര്യ ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Abhishek bachchan calls aishwarya rai bachchan his beautiful view shares photos from maldives vacation