ബോളിവുഡിലെ ഏറ്റവും വലിയ താരകുടുംബത്തിലെ ഇളംതലമുറക്കാരിയായ ആരാധ്യ ബച്ചനും സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുണ്ട്. ആരാധ്യയും ഇതിനോടകം തന്നെ ഐശ്വര്യയുടെ സമൂഹമാധ്യമങ്ങളിലൂടെ എല്ലാവരുടേയും പ്രിയങ്കരിയായി മാറിക്കഴിഞ്ഞു.
ഇപ്പോഴിതാ, ക്രിസ്മസ് ആഘോഷപരിപാടികളുടെ ഭാഗമായി പാട്ടു പാടുകയും ഡാൻസ് ചെയ്യുകയും ചെയ്യുന്ന ആരാധ്യയുടെ ഒരു വീഡിയോ ആണ് ശ്രദ്ധ കവരുന്നത്.
2007ലാണ് ഐശ്വര്യയും അഭിഷേകും വിവാഹിതരായത്. 2011ൽ ആയിരുന്നു ആരാധ്യയുടെ ജനനം. മകൾക്കൊപ്പമുള്ള ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ജോലിസംബന്ധമായും അല്ലാതെയുമുള്ള ഐശ്വര്യയുടെ വിദേശ യാത്രകളിലെല്ലാം മകൾ ആരാധ്യയും കൂടെയുണ്ടാവാറുണ്ട്.
അടുത്തിടെ, ആരാധ്യയുടെ ജന്മദിനാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളും ഐശ്വര്യ പങ്കുവച്ചിരുന്നു. മാലിദ്വീപിലെ അമില്ല ഫുഷി ദ്വീപിലായിരുന്നു ആരാധ്യയുടെ ജന്മദിനാഘോഷം.