/indian-express-malayalam/media/media_files/uploads/2018/01/aishwarya.jpg)
മുംബൈയിലെ ബാന്ദ്രയിൽ അഭിഷേക്-ഐശ്വര്യ ദമ്പതികളുടെ പുതിയ അപ്പാർട്മെന്റിനെക്കുറിച്ചുളള തലക്കെട്ടുകളാണ് അടുത്തിടെ വാർത്തകളിൽ നിറഞ്ഞുനിന്നത്. 21 കോടി രൂപ ചെലവാക്കിയാണ് ബാന്ദ്രയിലെ കുർള കോംപ്ലെക്സിലെ അപ്പാർട്മെന്റ് പണികഴിപ്പിച്ചത്. പുതിയ വീടിന്റെ നിർമ്മാണം പൂർത്തിയായതോടെ ജുഹുവിലെ ബച്ചന്റെ കുടുംബവീടായ ജൽസയിൽനിന്നും ഇരുവരും മാറുമെന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ ഈ അഭ്യൂഹങ്ങളിൽ ഒട്ടും കഴമ്പില്ലെന്നാണ് അടുത്ത വൃത്തങ്ങൾ പ്രമുഖ ദിനപത്രത്തോട് വെളിപ്പെടുത്തിയത്.
Read More: അഭിഷേകിന്‍റെയും ഐശ്വര്യയുടേയും വീടിന്റെ ചെലവ് 21 കോടി! ചിത്രങ്ങള്‍ കാണാം
മാതാപിതാക്കളെ വിട്ട് പോകുന്നതിനെക്കുറിച്ച് അഭിഷേക് ഒരിക്കൽപോലും ചിന്തിച്ചിട്ടില്ല. നടി കരിഷ്മ കപൂറുമായുളള പ്രണയബന്ധം അഭിഷേക് അവസാനിപ്പിക്കാനുളള കാരണം ഇതാണെന്നും അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. ''ബാന്ദ്രയിലെ അപ്പാർട്മെന്റിൽ അഭിഷേകും ഐശ്വര്യയും സ്ഥിരമായി താമസിക്കില്ല. അതിനുവേണ്ടിയല്ല അപ്പാർട്മെന്റ് പണികഴിപ്പിച്ചത്. മാതാപിതാക്കളുമായി വളരെ അടുപ്പത്തിലാണ് അഭിഷേക്. അവരെ വിട്ടുപിരിയുന്നതിനെക്കുറിച്ച് അഭിഷേകിന് ചിന്തിക്കാനാവില്ല. 2002 ൽ കരിഷ്‌മ കപൂറുമായുളള ബന്ധം അവസാനിച്ചതിന്റെ പ്രധാന കാരണവും ഇതാണ്. വിവാഹശേഷം മാതാപിതാക്കളെ വിട്ട് ഒറ്റയ്ക്ക് താമസിക്കണമെന്നായിരുന്നു കരിഷ്മയുടെ ആഗ്രഹം. അതിനു അഭിഷേക് സമ്മതിക്കാതിരുന്നതോടെയാണ് ഇരുവരും വേർപിരിഞ്ഞത്'' അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.
''അഭിഷേകിന് എത്ര കെട്ടിടം വേണമെങ്കിലും വിലയ്ക്ക് വാങ്ങിക്കാം. പക്ഷേ അപ്പോഴും അഭിഷേകിന്റെ മനസ്സ് ജൽസയിലാണ്. മാതാപിതാക്കളോടുളള അഭിഷേകിന്രെ സ്നേഹത്തെക്കുറിച്ച് ഐശ്വര്യയ്ക്ക് നന്നായിട്ട് അറിയാം. അതിനാൽതന്നെ ജൽസയിൽനിന്നും മാറിത്താമസിക്കണമെന്ന് ഐശ്വര്യ ഒരിക്കൽപോലും ആവശ്യപ്പെട്ടിട്ടില്ല''. അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.