ഋതുമതി ആയപ്പോൾ ആദ്യമായി സ്വർണക്കമ്മൽ കൊണ്ട് തന്ന മാമൻ; അഭയ ഹിരൺമയിയുടെ കുറിപ്പ്

മാമനെ കുറിച്ച് അഭയ എഴുതിയ കുറിപ്പിന് താഴെ രസകരമായ ചില കമന്റുകളുമുണ്ട്. കരിക്ക് എന്ന വെബ് സീരീസിലെ ‘മാമനോടൊന്നും തോന്നല്ലേ മക്കളേ’ എന്ന ജനപ്രിയ ഡയലോഗാണ് പലരും കമന്റായി എഴുതിയിരിക്കുന്നത്

Abhaya Hirnamayi, അഭയ ഹിരൺമയി, Gopi Sundar, ഗോപി സുന്ദർ, singer, ഗായിക, kochu preman, ഐഇ മലയാളം

ഗായിക അഭയ ഹിരൺമയി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് അഭയയുടെ ആരാധകർ. തന്റെ അമ്മാവനൊപ്പമുള്ള ചിത്രമാണ് അഭയ പങ്കുവച്ചിരിക്കുന്നത്. മലയാള സിനിമ പ്രേമികളുടെ പ്രിയ നടൻ കൊച്ചു പ്രേമൻ എന്ന് വിളിക്കുന്ന കെ.എസ് പ്രേംകുമാറിനൊപ്പമുള്ള ചിത്രമാണ് അഭയ പങ്കുവച്ചിരിക്കുന്നത്. എന്നാൽ അദ്ദേഹം അഭയയുടെ അമ്മാവൻ ആണെന്നത് തങ്ങൾക്ക് പുതിയ അറിവാണെന്ന് കമന്റ് ചെയ്ത എല്ലാവരും പറയുന്നു. രസകരമായൊരു കുറിപ്പോടെയാണ് അഭയ ചിത്രം പങ്കു വച്ചിരിക്കുന്നത്.

Read More: പേരക്കുട്ടിക്ക് പാട്ട് പാടിക്കൊടുത്ത് സുജാതയുടെ മോഹനേട്ടൻ; ശ്വേത പങ്കുവച്ച വീഡിയോ

“ഞാൻ ഋതുമതി ആയപ്പോൾ ആദ്യമായിട്ട് സ്വർണക്കമ്മൽ കൊണ്ട് തന്നു. പിന്നെ പത്താം ക്ലാസ് ജയിച്ചപ്പോൾ വീണ്ടും കമ്മൽ. കോളേജ് കേറിയപ്പോൾ ആദ്യമായിട്ട് മാമൻ തന്ന മൊബൈൽ ഫോൺ. പിന്നെ വിദേശത്തു ഷൂട്ടിനും ഷോയ്ക്ക് ഒക്കെ പോയിട്ട് വരുമ്പോ ഏറ്റവും ഇഷ്ടപെട്ട സഹോദരിയുടെ മക്കളായതു കൊണ്ടാണോ എന്നറിയില്ല നിറച്ചും ചോക്ലേറ്റും ഡ്രെസ്സും വാച്ചും ഒക്കെ കൊണ്ടേ തരും. ഞങ്ങൾ പെൺകുട്ടികൾ ചോദിക്കുമ്പോ ചോദിക്കുമ്പോ കാശും…. ഞങ്ങടെ “ഗിഫ്റ്റ് ബോക്സ് ” ആണ് മാമൻ,” എന്നാണ് അഭയ പറയുന്നത്.

 

View this post on Instagram

 

The accuracy of the nose says everything ! K.S.Raju with his niece Abhaya Hiranmayi ☺️☺️ ഞാൻ ഋതുമതി ആയപ്പോ ആദ്യമായിട്ട് സ്വര്ണക്കമ്മൾ കൊണ്ട് തന്നു പിന്നെ 10ത് ജയിച്ചപ്പോ വീണ്ടും കമ്മൽ കോളേജ് കേറിയപ്പോ ആദ്യമായിട്ട് മാമ്മൻ തന്ന മൊബൈൽ ഫോൺ പിന്നെ വിദേശത്തു ഷൂട്ടിനും ഷോയ്ക്ക് ഒക്കെ പോയിട്ട് വരുമ്പോ ഏറ്റവും ഇഷ്ടപെട്ട സഹോദരിയുടെ മക്കളായതു കൊണ്ടാണോ എന്നറിയില്ല നിറച്ചും ചോക്ലേറ്റ് ഡ്രെസ്സും വാച്ചും ഒക്കെ കൊണ്ടേ തരും ..ഞങ്ങള് പെണ്കുട്ടികള് ചോദിക്കുമ്പോ ചോദിക്കുമ്പോ കാശും ….ഞങ്ങടെ “ഗിഫ്റ് ബോക്സ് ” ആണ് മാമ്മൻ @the_haristory #themostseriousmaninfamily#craftman#proudniece#giftbox#brilliantartist#artist#emotionalbeing#human#goodhuman

A post shared by Abhaya Hiranmayi (@abhayahiranmayi) on

ചിത്രത്തിൽ ഇരുവർക്കുമൊപ്പം സംഗീത സംവിധായകനും അഭയയുടെ ജീവിത പങ്കാളിയുമായ ഗോപി സുന്ദറുമുണ്ട്. മാമനെ കുറിച്ച് അഭയ എഴുതിയ കുറിപ്പിന് താഴെ രസകരമായ ചില കമന്റുകളുമുണ്ട്. കരിക്ക് എന്ന വെബ് സീരീസിലെ ‘മാമനോടൊന്നും തോന്നല്ലേ മക്കളേ’ എന്ന ജനപ്രിയ ഡയലോഗാണ് പലരും കമന്റായി എഴുതിയിരിക്കുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Abhaya hirnamayi shares her photo with gopi sundar and her uncle

Next Story
SPB Health Updates: ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തില്ലെന്ന് ആശുപത്രി വൃത്തങ്ങൾS P Balasubrahmanyam, spb, balasubramaniam, sp balasubramaniam, spb health, balasubrahmanyam, spb recovery, sp charan twitter, sp balu latest news, spb health condition today, spb news, sp balu, spb latest
The moderation of comments is automated and not cleared manually by malayalam.indianexpress.com