സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പത്തെ കുറിച്ചുള്ള ഗായിക അഭയ ഹിരൺമയിയുടെ വെളിപ്പെടുത്തൽ ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്കിയിരുന്നു. എന്നാൽ പലരും മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞ് നോട്ടങ്ങൾ നടത്തുകയും മുൻവിധികൾ നടത്തുകയും ചെയ്യുമ്പോൾ അഭയയും ഗോപിയും തങ്ങളുടെ ജീവിതം ആസ്വദിക്കുകയാണ്.

Read More: ലേറ്റായ് വന്താലും ലേറ്റസ്റ്റായ് വരുവേൻ; ഭാര്യയ്ക്ക് ആശംസകളുമായി ടൊവിനോ

Read More: ഭാര്യ തന്ന ഏറ്റവും മനോരഹരമായ വാലന്റൈൻസ് ഡേ സമ്മാനം; ഇസയെ എടുത്തുയർത്തി ചാക്കോച്ചൻ

ഇന്ന് വാലന്റൈൻസ് ഡേയിൽ പ്രണയിച്ചു തീരാത്ത തങ്ങളുടെ ജീവിതത്തെ കുറിച്ചു പറഞ്ഞുകൊണ്ടാണ് അഭയ ഗോപി സുന്ദറിന് പ്രണയദിനാശംസകൾ നേരുന്നത്.

“പത്തു വർഷത്തെ നീണ്ട യാത്രയ്ക്ക്… എല്ലാ വ്യവസ്ഥകളേയും മറികടന്നുകൊണ്ട് നമ്മൾ നടത്തിയ യാത്ര… നമ്മൾ സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളിലേക്കും…. കറയറ്റ പ്രണയത്തിന്റെയും ജീവിതത്തിന്റെയും നിരവധി വർഷങ്ങളിലേക്ക്! പ്രണയദിനാശംസകൾ,” തങ്ങളുടെ ഫോട്ടോ പങ്കുവച്ചുകൊണ്ട് അഭയ കുറിച്ചത്.

നേരത്തേ ഞങ്ങളുടെ ചുമ്മ ചുമ്മ നിമിഷങ്ങൾ എന്ന അടിക്കുറിപ്പോടെ മനോഹരമായൊരു വീഡിയോ അഭയ തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഒരു പ്ലേറ്റിൽ ഗോപി സുന്ദർ താളമിടുകയും അതിനൊത്ത് അഭയ പാടുകയും ചെയ്യുന്ന രസകരമായ വീഡിയോയിൽ എന്റെ ക്രിസ്മസ് പപ്പ എന്നും അഭയ കുറിച്ചിരുന്നു.

വ്യക്തി ജീവിതത്തിൽ​ മാത്രമല്ല സംഗീത ജീവിതത്തിലും ഇരുവരും നിരവധി തവണ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. നാക്കു പെന്റ നാക്കു ടക, വിശ്വാസം അതല്ലെ എല്ലാം, മല്ലി മല്ലി ഇഡി റാണീ രാജു, 2 കണ്ട്രീസ്, ജെയിംസ് ആന്റ് ആലീസ്, സത്യ, ഗൂഢാലോചന എന്നീ ചിത്രങ്ങളിൽ ഗോപീ സുന്ദറിന്റെ സംഗീതത്തിൽ അഭയ പാടിയിട്ടുണ്ട്. ഗൂഢാലോചനയിലെ കോയിക്കോട് പാട്ട് മലയാളത്തിൽ​ വലിയ ഓളമാണ് സൃഷ്ടിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook