/indian-express-malayalam/media/media_files/2025/11/08/abhinaya-abhaya-hiranmayi-2025-11-08-16-06-31.jpg)
ജോജു ജോർജ് സംവിധാനം ചെയ്ത പണി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നടിയാണ് അഭിനയ. നിരവധിയേറെ ആളുകൾക്ക് പ്രചോദനമായി മാറുന്ന ജീവിതമാണ് ​അഭിനയയുടേത്. കല കൊണ്ട് എല്ലാ പരിമിതികളെയും മറികടന്ന പെൺകുട്ടിയാണ് അഭിനയ. കേൾവിയോ സംസാരശേഷിയോ ഇല്ലാത്ത അഭിനയ, കഥാപാത്രത്തിന്റെ ഉള്ളുതൊട്ടറിഞ്ഞു അഭിനയിക്കുന്നത് കാണുമ്പോൾ പ്രേക്ഷകർക്കും വിസ്മയമാണ് ഈ പെൺകുട്ടി.
Also Read: പരീക്ഷയിൽ തോറ്റു, ചതിച്ചത് ചാറ്റ്‍ജിപിടി; വെളിപ്പെടുത്തി കിം കർദാഷിയാൻ
അഭിനയയുടെ ജന്മദിനമാണിന്ന്. നടിയ്ക്ക്​ ആശംസകൾ നേർന്ന് ഗായികയും പണി സിനിമയിൽ അഭിനയയുടെ സഹതാരവുമായ​ അഭയ ഹിരൺമയി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
"പ്രിയപ്പെട്ട അഭിനയാ... ജന്മദിനാശംസകൾ! എനിക്കറിയാവുന്നതിൽ വെച്ച് ഏറ്റവും ബുദ്ധിമതിയായ സ്ത്രീകളിൽ ഒരാളാണ് അവൾ, മിടുക്കിയും കഴിവുള്ളവളും! 'നാടോടികൾ' എന്ന സിനിമ കണ്ട കാലം മുതൽ എനിക്ക് അവളെ ഇഷ്ടമാണ്. സ്നേഹത്തോടെ, അത്ഭുതകരവും അനുഗ്രഹീതവുമായ ഒരു വർഷം ആശംസിക്കുന്നു!," അഭയ കുറിച്ചു.
18 വർഷത്തിനിടയിൽ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി 58 ഓളം ചിത്രങ്ങൾ അഭിനയ ഇതിനകം പൂർത്തിയാക്കി. നാടോടികളാണ് ആദ്യം ബ്രേക്ക് സമ്മാനിച്ച ചിത്രം.ഐസക് ന്യൂട്ടൺ S/O ഫിലിപ്പോസ് എന്ന ചിത്രത്തിലൂടെയാണ് താരം മലയാളം സിനിമയിലെത്തിയത്. മലയാളത്തിൽ ഇതിനകം അഞ്ചു ചിത്രങ്ങളിൽ അഭിനയ അഭിനയിച്ചു കഴിഞ്ഞു.
Also Read: ബിഗ് ബോസിൽ നിന്നും സിനിമയിലേക്ക്, ഇപ്പോഴിതാ സ്വപ്നവാഹനവും സ്വന്തമാക്കി; സന്തോഷം പങ്കിട്ട് ദിൽഷ
തന്റെ ഡഫ് കമ്മ്യൂണിറ്റിയ്ക്ക് ഒരു മോഡൽ സെറ്റ് ചെയ്യണമെന്നുണ്ട് എന്നാണ് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ മുൻപു അഭിനയ പറഞ്ഞത്. "നമുക്കു ചുറ്റും ഡഫ് ആയിട്ടുള്ള, ടാലന്റഡായിട്ടുള്ള ഒരുപാട് പേരുണ്ട്. അവരെന്നെ കാണുമ്പോൾ മോട്ടിവേറ്റ് ആവും, തിരിച്ച് അവരിൽ നിന്നു ഞാനും മോട്ടിവേഷൻ എടുക്കാറുണ്ട്. കേൾവിയുള്ള ഒരാൾക്കേ നല്ല കഥാപാത്രങ്ങളെ ചെയ്യാൻ പറ്റൂ, അവർക്കേ അഭിനയിക്കാൻ പറ്റൂ, ഡഫ് ആയ ആൾക്ക് പറ്റില്ല എന്നൊന്നുമില്ല. ഡഫ് ആണെങ്കിലും കേൾവിയുണ്ടെങ്കിലും ഈക്വൽ ആണ്. നമ്മുടെ ടാലന്റും സ്കില്ലും മാത്രമാണ് ഇവിടെ പ്രധാനം. ആ ഒരു കാര്യത്തിൽ ഞാൻ സെൽഫ് മോട്ടിവേറ്റഡ് ആവാറുണ്ട്. എന്റെ ഈ ഡഫ് കമ്മ്യൂണിറ്റിയ്ക്ക് വേണ്ടി ഞാനൊരു മോഡൽ സെറ്റ് ചെയ്യണമെന്നും, അതുവഴി അവരുടെ കോൺഫിഡൻസും ബൂസ്റ്റ് ചെയ്യാൻ പറ്റണമെന്നും ആഗ്രഹിക്കാറുണ്ട്."
കഴിഞ്ഞ ഏപ്രിലായിരുന്നു അഭിനയയുടെ വിവാഹം. വെഗേശന കാർത്തിക് (സണ്ണി വർമ്മ) ആണ് അഭിനയയുടെ ഭർത്താവ്. അഭിനയയുടെ കുട്ടിക്കാലം മുതലുള്ള സുഹൃത്താണ് സണ്ണി. പതിനഞ്ച് വർഷം നീണ്ട സൗഹൃദവും പ്രണയവുമാണ് വിവാഹത്തിലെത്തിയത്.
Also Read: മണി ഈസ് നോട്ട് എ പ്രോബ്ലം, കോസ്റ്റ്ലി ബ്രേക്ക്ഫാസ്റ്റ് ഒൺലി: യാത്രാചിത്രങ്ങളുമായി വർഷ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us