സംഗീത സംവിധായകൻ ഗോപി സുന്ദറിന് ജന്മദിനാശംസൾ നേർന്ന് ജീവിത പങ്കാളി അഭയ ഹിരൺമയ്. ‘ഒരുമിച്ച് വളരാം, പ്രണയിക്കാം, മരിക്കാം’ എന്ന അടികുറിപ്പോടെയാണ് അഭയ ഗോപി സുന്ദറിന് ജന്മദിനാശംസകൾ നേർന്നത്. ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ പങ്കുവെച്ചു കൊണ്ടായിരുന്നു ആശംസാകുറിപ്പ്.
യുക്രൈനിലെ കീവിൽ വിനോദയാത്രക്കിടെ എടുത്തൊരു വീഡിയോയാണ് അഭയ ആശംസയോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. തെരുവിൽ കുട്ടികളോടൊപ്പം ആഫ്രിക്കൻ ഡ്രം കൊട്ടി ആസ്വദിക്കുന്ന ഗോപി സുന്ദറാണ് വീഡിയോയിൽ. ഗോപി സുന്ദറിൻറെ 45-ാം ജന്മദിനമാണ് ഇന്ന്.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ഗോപി സുന്ദറും അഭയ ഹിരൺമയിയും. ഇരുവരുടെയും പ്രണയവും ഒന്നാവലുമെല്ലാം ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നുവെങ്കിലും അതൊന്നും ഗൗനിക്കാതെ ജീവിതം ആസ്വദിക്കുന്ന ദമ്പതികളാണ് ഇരുവരും.
Read Also: ഷൂ ഷൂ എന്ന് പറഞ്ഞതെ ഓർമയുള്ളൂ, ഇവിടെ എന്താ ഉണ്ടായതെന്നു മീനാക്ഷി
വ്യക്തി ജീവിതത്തിൽ മാത്രമല്ല സംഗീത ജീവിതത്തിലും ഇരുവരും നിരവധി തവണ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. നാക്കു പെന്റ നാക്കു ടക, വിശ്വാസം അതല്ലെ എല്ലാം, മല്ലി മല്ലി ഇഡി റാണീ രാജു, 2 കണ്ട്രീസ്, ജെയിംസ് ആന്റ് ആലീസ്, സത്യ, ഗൂഢാലോചന എന്നീ ചിത്രങ്ങളിൽ ഗോപീ സുന്ദറിന്റെ സംഗീതത്തിൽ അഭയ പാടിയിട്ടുണ്ട്. ഗൂഢാലോചനയിലെ കോയിക്കോട് പാട്ട് മലയാളത്തിൽ വലിയ ഓളമാണ് സൃഷ്ടിച്ചത്.