കഴിഞ്ഞ ദിവസം ഗായിക അഭയ ഹിരണ്മയിയും പങ്കാളി ഗോപി സുന്ദറും ഒരു പൊതു പരുപാടിയിൽ പങ്കെടുത്തിരുന്നു. അല്ലു അർജുൻ പങ്കെടുത്ത ആ പൊതു പരുപാടിയിൽ നിന്നുള്ള ഏതാനും ചിത്രങ്ങൾ ഗോപി സുന്ദർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ആ ചിത്രങ്ങളിൽ അഭയ ധരിച്ച വേഷത്തിനെ വിമർശിച്ചുകൊണ്ട് കുറേ പേർ രംഗത്തെത്തിയിരുന്നു.
അന്ന് താൻ ധരിച്ച ആ മോഡേൺ വസ്ത്രത്തിനു വിമർശനം നല്കിയവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് അഭയ ഇപ്പോൾ. അതേ വസ്ത്രത്തിലുള്ള കുറച്ചു ചിത്രങ്ങളാണ് അഭയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. “കുറച്ചു മോശം ചിത്രങ്ങൾ കൂടി,” എന്ന കാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കു വെച്ചിട്ടുള്ളത്.‘’എന്നെ സ്നേഹിക്കുകയും നിങ്ങളുടെ മനോഹരമായ ചിന്തകൾ എനിക്ക് അയക്കുകയും എന്റെ ഫോട്ടോകളെക്കുറിച്ച് വളരെയധികം സന്തോഷത്തോടെ അഭിനന്ദിക്കുകയും ചെയ്യുന്ന അസംഖ്യം ആളുകൾക്ക് വേണ്ടിയും,’ എന്നുകൂടി കൂടിച്ചേർക്കുകയാണ് അഭയ.
എപ്പോഴത്തെ പോലെ ഇത്തവണയും ഗോപി സുന്ദർ അഭയക്കു പിന്തുണയുമായി എത്തിയിട്ടുണ്ട് . ” എന്റെ ധീരയും സുന്ദരിയുമായവൾക്ക്… ഒരുപാടു സ്നേഹം,” എന്നാണ് ഗോപി സുന്ദർ കുറിച്ചത്.
ബ്ലൂ ബ്ലെയ്സറും ഡെനിം പാന്റ്സും ധരിച്ച ഗോപിക്കൊപ്പം വെട്ടിത്തിളങ്ങുന്ന ബ്ലാക്ക് മിനി പാർട്ടി ഡ്രെസ്സും ഷോർട്ട് ഹെയറുമായാണ് അഭയ പ്രത്യക്ഷപ്പെട്ടത്. ഇരുവരും ക്യാമറയെ നോക്കി പുഞ്ചിരി തൂകുന്ന ചിത്രം എൻ്റെ പവർ ബാങ്ക് എന്ന ക്യാപ്ഷൻ നോട് കൂടിയാണ് ഗോപി സുന്ദർ പങ്കു വെച്ചത്.
Read more: എന്ന് നിങ്ങടെ സ്വന്തം കുടുംബം കലക്കി; സൈബർ ആങ്ങളമാർക്ക് ചുട്ടമറുപടിയുമായി അഭയ ഹിരൺമയി
സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പത്തെ കുറിച്ചുള്ള ഗായിക അഭയ ഹിരൺമയിയുടെ വെളിപ്പെടുത്തൽ ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്ക ഒന്നായിരുന്നു. എന്നാൽ പലരും മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞ് നോട്ടങ്ങൾ നടത്തുകയും മുൻവിധികൾ നടക്കുകയും ചെയ്യുമ്പോൾ അഭയയും ഗോപിയും തങ്ങളുടെ ജീവിതം ആസ്വദിക്കുകയാണ്.
വ്യക്തി ജീവിതത്തിൽ മാത്രമല്ല സംഗീത ജീവിതത്തിലും ഇരുവരും നിരവധി തവണ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ‘നാക്കു പെന്റ നാക്കു ടക’, ‘വിശ്വാസം അതല്ലെ എല്ലാം’, ‘മല്ലി മല്ലി ഇഡി റാണീ രാജു’, ‘2 കണ്ട്രീസ്’, ‘ജെയിംസ് ആന്റ് ആലീസ്’, ‘സത്യ’, ‘ഗൂഢാലോചന’ എന്നീ ചിത്രങ്ങളിൽ ഗോപീ സുന്ദറിന്റെ സംഗീതത്തിൽ അഭയ പാടിയിട്ടുണ്ട്. ‘ഗൂഢാലോചന’യിലെ കോയിക്കോട് പാട്ട് മലയാളത്തിൽ വലിയ ഓളമാണ് സൃഷ്ടിച്ചത്.