scorecardresearch
Latest News

നീയൊരു പോസിറ്റീവ് വിബോസ്കിയല്ലേ; അഭയയ്ക്ക് പിന്തുണയുമായി കൂട്ടുകാർ

അഭയയുടെ കൂട്ടുകാരനും പാർട്ണറുമായ സംഗീത സംവിധായകൻ ഗോപി സുന്ദർ ഗായിക അമൃത സുരേഷുമായി അടുക്കുന്നു എന്ന ചർച്ചകൾ സജീവമാവുന്നതിന്റെ പശ്ചാത്തലത്തിലാണ് അഭയയുടെ പിറന്നാൾ പോസ്റ്റ് ശ്രദ്ധേയമാകുന്നത്

നീയൊരു പോസിറ്റീവ് വിബോസ്കിയല്ലേ; അഭയയ്ക്ക് പിന്തുണയുമായി കൂട്ടുകാർ

‘എത്ര സംഭവബഹുലമായ വർഷം… ഇത് എനിക്ക് ഒരു റോളർ കോസ്റ്റർ റൈഡ് ആയിരുന്നു, പക്ഷേ ഇപ്പോൾ സ്ഥിരതയും സമാധാനവുമുണ്ട്. , അത് ഞാൻ ആസ്വദിക്കുകയാണ് അത് എന്നെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുകയാണ്. ഈ പ്രോസസ്സ് ഞാൻ ഇഷ്ടപ്പെടുന്നു. ലോകത്തിൽ നിന്നും കിട്ടുന്ന സ്നേഹം എനിക്ക് വിശ്വസിക്കാവുന്നതിലും അപ്പുറമാണ്. അത് വിനയത്തോടെ സ്വീകരിക്കുന്നു. ഇനിമേൽ കുറച്ചു കൂടി മെച്ചപ്പെട്ട മനുഷ്യയായും സംഗീതജ്ഞയായും തുടരാൻ ശ്രമിക്കും എന്ന് വാക്കു തരുന്നു. ഈ വർഷം രണ്ടു കേക്കുകൾ മുറിക്കാനുള്ള അവസരം ലഭിച്ചു…’

തന്റെ പിറന്നാൾ ആഘോഷ ചിത്രങ്ങൾക്കൊപ്പം ഗായിക അഭയ ഹിരണ്മയി കുറിച്ച വാക്കുകളാണിവ. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് അഭയ നന്ദിയും അറിയിച്ചിട്ടുണ്ട്.

‘പിറന്നാൾ ദിനത്തിൽ എന്നെ പുഞ്ചിരിപ്പിച്ച എല്ലാവർക്കും നന്ദി.’ അഭയ കൂട്ടിച്ചേർത്തു.

അഭയയുടെ കൂട്ടുകാരനും പാർട്ണറുമായ സംഗീത സംവിധായകൻ ഗോപി സുന്ദർ ഗായിക അമൃത സുരേഷുമായി അടുക്കുന്നു എന്ന ചർച്ചകൾ സജീവമാവുന്നതിന്റെ പശ്ചാത്തലത്തിലാണ് അഭയയുടെ പിറന്നാൾ പോസ്റ്റ് ശ്രദ്ധേയമാകുന്നത്. പിറന്നാൾ ദിനത്തിൽ അഭയയ്ക്ക് ആശംസകളുടെ ‘inspiration’നും ഒക്കെയായി ധാരാളം സുഹൃത്തുക്കൾ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്. ‘നീ ഒരു പോസിറ്റീവ് വിബോസ്കിയല്ലേ എന്ന് ആർ ജെ വിഷ്ണു കുറിച്ചപ്പോൾ ‘ഒത്തിരി സ്നേഹം’ എന്ന് രചന നാരായണൻകുട്ടി കുറിച്ചു.

‘കോയിക്കോട്…’ എന്ന ഗാനത്തിലൂടെ ശ്രദ്ധ നേടിയ ഗായികയാണ് അഭയ ഹിരണ്മയി. മഞജു വാര്യർ നായികയായ ‘ലളിതം സുന്ദരം’ എന്ന സിനിമയിൽ അതിഥി വേഷം ചെയ്തിരുന്നു അഭയ ഇപ്പോൾ മോഡലിംഗ് രംഗത്തും സജീവമാണ്.

Read Here: അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്; അമൃതയ്ക്ക് ഒപ്പമുള്ള ചിത്രവുമായി ഗോപി സുന്ദർ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Abhaya hiranmayi shares birthday photos on instagram