ഞാനും ശിവജിയും ഗോപിയെ പാട്ട് പഠിപ്പിക്കുകയാണ്; അഭയ പങ്കുവച്ച രസകരമായ ചിത്രങ്ങൾ

ചിത്രത്തിൽ തന്റെ സ്റ്റുഡോയിലിരിക്കുന്ന ഗോപി സുന്ദറിന്റെ മടിയിലിരിക്കുന്ന അഭയയേയും തൊട്ടപ്പുറത്ത് ശിവജിയേയും കാണാം

Abhaya Hirnamayi, അഭയ ഹിരൺമയി, Gopi Sundar, ഗോപി സുന്ദർ, singer, ഗായിക, iemalayalam, ഐഇ മലയാളം

സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പത്തെ കുറിച്ചുള്ള ഗായിക അഭയ ഹിരൺമയിയുടെ വെളിപ്പെടുത്തൽ ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്കിയിരുന്നു. എന്നാൽ പലരും മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞ് നോട്ടങ്ങൾ നടത്തുകയും മുൻവിധികൾ നടത്തുകയും ചെയ്യുമ്പോൾ അഭയയും ഗോപിയും തങ്ങളുടെ ജീവിതം ആസ്വദിക്കുകയാണ്.

Read More: ‘ഞങ്ങൾ പാടും, നൃത്തം ചെയ്യും, നിങ്ങളെ രസിപ്പിക്കും’; ഡപ്പാങ്കൂത്തുമായി അഭയ ഹിരൺമയി

ഇരുവരുടേയും ജീവിതത്തിൽ ഏറെ പ്രിയപ്പെട്ട മറ്റൊന്നു കൂടിയുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട വളർത്തു നായ്ക്കൾ. ഒരുപാട് വളർത്തുനായ്ക്കളുണ്ട് ഇവരുടെ വീട്ടിൽ. അവയ്ക്ക് ഓരോന്നിനും രസകരമായ ഓരോ പേരുകളാണ് ഗോപിയും അഭയയും നൽകിയിരിക്കുന്നത്. ഇക്കുറി ശിവജിയോടൊപ്പമുള്ള ചിത്രമാണ് അഭയ പങ്കുവച്ചിരിക്കുന്നത്.

താനും ശിവജിയും സംഗീതത്തെ കുറിച്ച് ഗോപി സുന്ദറിനെ പഠിപ്പിക്കുകയാണ് എന്നാണ് അഭയ പറയുന്നത്. ചിത്രത്തിൽ തന്റെ സ്റ്റുഡോയിലിരിക്കുന്ന ഗോപി സുന്ദറിന്റെ മടിയിലിരിക്കുന്ന അഭയയേയും തൊട്ടപ്പുറത്ത് ശിവജിയേയും കാണാം.

ഇക്കഴിഞ്ഞ വാലന്റൈൻസ് ഡേയ്ക്ക് ഏറെ മനോഹരമായ ഒരു കുറിപ്പ് അഭയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

“പത്തു വർഷത്തെ നീണ്ട യാത്രയ്ക്ക്… എല്ലാ വ്യവസ്ഥകളേയും മറികടന്നുകൊണ്ട് നമ്മൾ നടത്തിയ യാത്ര… നമ്മൾ സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളിലേക്കും…. കറയറ്റ പ്രണയത്തിന്റെയും ജീവിതത്തിന്റെയും നിരവധി വർഷങ്ങളിലേക്ക്! പ്രണയദിനാശംസകൾ,” തങ്ങളുടെ ഫോട്ടോ പങ്കുവച്ചുകൊണ്ട് അഭയ കുറിച്ചത്.

വ്യക്തി ജീവിതത്തിൽ​ മാത്രമല്ല സംഗീത ജീവിതത്തിലും ഇരുവരും നിരവധി തവണ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. നാക്കു പെന്റ നാക്കു ടക, വിശ്വാസം അതല്ലെ എല്ലാം, മല്ലി മല്ലി ഇഡി റാണീ രാജു, 2 കണ്ട്രീസ്, ജെയിംസ് ആന്റ് ആലീസ്, സത്യ, ഗൂഢാലോചന എന്നീ ചിത്രങ്ങളിൽ ഗോപീ സുന്ദറിന്റെ സംഗീതത്തിൽ അഭയ പാടിയിട്ടുണ്ട്. ഗൂഢാലോചനയിലെ കോയിക്കോട് പാട്ട് മലയാളത്തിൽ​ വലിയ ഓളമാണ് സൃഷ്ടിച്ചത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Abhaya hiranmayi shares a beautiful photo with gopi sundar

Next Story
കാജൽ അഗർവാൾ വിവാഹിതയായി; ചിത്രങ്ങൾ, വീഡിയോkajal aggarwal, gautam kitchlu, kajal agarwal, kajal aggarwal husband name, kajal aggarwal wedding, kajal aggarwal sister, kajal marriage, gautam kichlu, kajal husband, kajal agarwal marriage photos
The moderation of comments is automated and not cleared manually by malayalam.indianexpress.com