Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

എന്ന് നിങ്ങടെ സ്വന്തം കുടുംബം കലക്കി; സൈബർ ആങ്ങളമാർക്ക് ചുട്ടമറുപടിയുമായി അഭയ ഹിരൺമയി

സൈബറിടത്തിൽ നിന്നും പലപ്പോഴും ആക്രമണങ്ങളും ബോഡി ഷേമിംഗും ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള വ്യക്തിയാണ് അഭയ

Abhaya Hiranmayi, Gopi Sundar photos, Gopi Sundar, Abhaya Hiranmayi photos, ഗോപി സുന്ദർ, അഭയ ഹിരൺമയി, Indian express malayalam, IE Malayalam

സോഷ്യൽ മീഡിയയിൽ നിന്നും പലപ്പോഴും സൈബർ ആങ്ങളമാരുടെ അധിക്ഷേപങ്ങളും ആക്രമണങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള ഒരാളാണ് ഗായികയും ഗോപി സുന്ദറിന്റെ ജീവിതപങ്കാളിയുമായ അഭയ ഹിരൺമയി. ഗോപിസുന്ദറിന്റെ കുടുംബജീവിതം തകരാൻ കാരണക്കാരി അഭയയാണ് എന്ന രീതിയിലാണ് പലപ്പോഴും സോഷ്യൽ മീഡിയ അഭയയെ വിചാരണ ചെയ്യുന്നത്. ഇപ്പോഴിതാ, നാളിത്രയും തന്നെ ചീത്ത വിളിക്കുകയും സൈബറിടത്തിൽ ആക്രമിക്കുകയും ചെയ്തവർക്ക് ചുട്ട മറുപടി നൽകുകയാണ് അഭയ.

തന്റെ പുതിയ ഹെയർ കട്ട് പരിചയപ്പെടുത്തികൊണ്ടുള്ള ചിത്രത്തിനൊപ്പമാണ് അഭയയുടെ കുറിപ്പ്. “എന്റെ ഒരു പോസ്റ്റ് പോലും വിട്ടുകളയാതെ, ഉത്തരവാദിത്തത്തോടെ എന്റെ ജീവിതം അവരുടെ കുടുംബ പ്രശ്നമായി കണ്ടു എന്നെ ചീത്ത വിളിക്കുകയും ബോഡി ഷേമിങ് ചെയ്യുകയും മരിച്ചു പോയ എന്റെ തന്തപ്പടിയെ വരെ തിരികെ കൊണ്ട് വന്നു നന്നാക്കാൻ ശ്രമിക്കുകയും ചെയ്ത സുമനസുകൾ ആയ കുലസ്ത്രീ /കുലപുരുഷുസ്‌ ,കൂടാതെ ഫേക്ക് പ്രൊഫൈൽ ഉണ്ടാക്കി വീരത്വം കാണിക്കുന്ന വീരയോദ്ധാക്കൾക്കുമായി എന്റെ വെട്ടിക്കളഞ്ഞ മുടി സമർപ്പിക്കുന്നു. ഞാൻ ഇതോടെ നന്നായി എന്നും നാളെ മുതൽ നിങ്ങൾ പറയുന്നതു കേട്ട് അനുസരിച്ചു ജീവിച്ചുകൊള്ളാം എന്നും ഇതിനാൽ ഇവിടെ സാക്ഷ്യപ്പെടുത്തുന്നു. എന്ന് നിങ്ങടെ സ്വന്തം കുടുംബം കലക്കി,” എന്നാണ് അഭയ കുറിക്കുന്നത്.

ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പത്തെ കുറിച്ചുള്ള അഭയ ഹിരൺമയിയുടെ വെളിപ്പെടുത്തൽ ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്കിയ ഒന്നായിരുന്നു. എന്നാൽ പലരും മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞ് നോട്ടങ്ങൾ നടത്തുകയും മുൻവിധികൾ നടത്തുകയും ചെയ്യുമ്പോൾ അഭയയും ഗോപിയും തങ്ങളുടെ ജീവിതം ആസ്വദിക്കുകയാണ്.

വ്യക്തി ജീവിതത്തിൽ​ മാത്രമല്ല സംഗീത ജീവിതത്തിലും ഇരുവരും നിരവധി തവണ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. നാക്കു പെന്റ നാക്കു ടക, വിശ്വാസം അതല്ലെ എല്ലാം, മല്ലി മല്ലി ഇഡി റാണീ രാജു, 2 കണ്ട്രീസ്, ജെയിംസ് ആന്റ് ആലീസ്, സത്യ, ഗൂഢാലോചന എന്നീ ചിത്രങ്ങളിൽ ഗോപീ സുന്ദറിന്റെ സംഗീതത്തിൽ അഭയ പാടിയിട്ടുണ്ട്. ഗൂഢാലോചനയിലെ കോയിക്കോട് പാട്ട് മലയാളത്തിൽ​ വലിയ ഓളമാണ് സൃഷ്ടിച്ചത്.

Read More: എന്റെ നിലനിൽപ്പിന് കാരണമായവളേ; തന്റെ പ്രണയത്തെ ചേർത്തുപിടിച്ച് ഗോപി സുന്ദർ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Abhaya hiranmayi reply to haters

Next Story
അഹാനയുടെ വീട്ടിലെ ബിടിഎസ് ഗ്യാങ്; വീഡിയോIshani Krishna, Hansika Krishna, BTS dance, BTS Butter, bts, dynamite, bts dynamite, bts dynamite b side, dynamite b side, ഡൈനാമൈറ്റ്, ബിടിഎസ്, b side dynamite, bts song, bts new song
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express