scorecardresearch
Latest News

നിങ്ങളെ ഓർത്തു എന്നും അഭിമാനം മാത്രം അമ്മാവാ : കുറിപ്പുമായി അഭയ ഹിരണ്മയി

തന്റെ അമ്മാവന്‍ കൂടിയായ കൊച്ചുപ്രേമനു ആശംസകളുമായി രംഗത്തു വന്നിരിക്കുകയാണ് ഗായികയായ അഭയ ഹിരണ്‍മയി

Abaya Hiranmayi, Kochu Preman, Photo

കഴിഞ്ഞ ദിവസമാണ് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചത്. നടന്‍ കൊച്ചുപ്രേമന്‍ ചലച്ചിത്ര പ്രതിഭ പുരസ്‌കാരം നേടിയിരുന്നു. തന്റെ അമ്മാവന്‍ കൂടിയായ കൊച്ചുപ്രേമനു ആശംസകളുമായി രംഗത്തു വന്നിരിക്കുകയാണ് ഗായികയായ അഭയ ഹിരണ്‍മയി.

‘കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് കരസ്ഥമാക്കിയ മാമനു ആശംസകള്‍. താങ്കള്‍ കുടുംബത്തിന്റെ അഭിമാനമാണ്. ഞാന്‍ എന്നു നിങ്ങളുടെ പ്രകടനങ്ങളെ ആരാധിക്കുന്ന ഒരാളാണ്’ അഭയ കുറിച്ചു.

കൊച്ചുപ്രേമന്‍ തന്റെ അമ്മാവനാണെന്നുളള കാര്യം അഭയ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചത്. ‘ഗിഫ്റ്റ് ബോക്‌സ് ആണ്‌ അമ്മാവന്‍ എന്നായിരുന്നു ആ ചിത്രത്തിനു താഴെയുളള അഭയയുടെ അടിക്കുറിപ്പ്.

‘കോയിക്കോട്…’ എന്ന ഗാനത്തിലൂടെ ശ്രദ്ധ നേടിയ ഗായികയാണ് അഭയ ഹിരണ്മയി. മഞജു വാര്യർ നായികയായ ‘ലളിതം സുന്ദരം’ എന്ന സിനിമയിൽ അതിഥി വേഷം ചെയ്തിരുന്നു അഭയ ഇപ്പോൾ മോഡലിംഗ് രംഗത്തും സജീവമാണ്.

കൊച്ചു പ്രേമനൊപ്പം ഉര്‍വശി, രേവതി, ബാബു നമ്പൂതിരി, എന്നിവരും ചലച്ചിത്ര പ്രതിഭ പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. കൃഷാന്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ആവാസവ്യൂഹമാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്‌. കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു ദുല്‍ഖര്‍ മികച്ച നടനായും, ഉടലിലെ അഭിനയത്തിലൂടെ ദുര്‍ഗ കൃഷ്ണ മികച്ച നടിയായും പുരസ്‌കാരം കരസ്ഥമാക്കി. മാര്‍ട്ടി പ്രക്കാട്ടാണ് മികച്ച സംവിധായകന്‍. നായാട്ട് എന്ന ചിത്രത്തിലൂടെയാണ് ഈ പുരസ്‌കാരം മാര്‍ട്ടിനെ തേടിയെത്തിയത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Abaya hiranmayi about uncle kochupreman on winning kerala film critics award