scorecardresearch

'എട മോനെ,' രംഗണ്ണനും പിള്ളേരും തകർത്തു; ആവേശത്തോടെ ആരാധകർ: Aavesham Public Review

Aavesham Public Review: ഫഹദ് ഫാസിലിന്റെ സ്ക്രീൻ പ്രസൻസിനെ പ്രശംസിച്ച് ആരാധകർ

Aavesham Public Review: ഫഹദ് ഫാസിലിന്റെ സ്ക്രീൻ പ്രസൻസിനെ പ്രശംസിച്ച് ആരാധകർ

author-image
Entertainment Desk
New Update
AAVESHAM

Aavesham Movie: ചിത്രം: യൂട്യൂബ്/ സ്ക്രീൻഗ്രാബ്

ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രമാണ് 'ആവേശം.' രോമാഞ്ചത്തിനു ശേഷം സംവിധായകനൊരുക്കുന്ന രണ്ടാമത്തെ ചിത്രം മികച്ച പ്രതികരണമാണ് തിയേറ്ററിൽ നേടുന്നത്. രംഗണ്ണനും പിള്ളേരും തകർത്തെന്നാണ് ഇന്റർവെല്ലിന് പുറത്തിറങ്ങുന്ന ആരാധകർ പറയുന്നത്. ഫെസ്റ്റിവെൽ മൂഡാണ് ചിത്രം തിയേറ്ററിൽ സൃഷ്ടിക്കുന്നതെന്നാണ് പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നത്.

Advertisment

ഫഹദ് ഫാസിലിന്റെ സ്ക്രീൻ പ്രസൻസിനെ പ്രശംസിക്കുന്ന പ്രേക്ഷകർ, ചിത്രത്തിൽ ഫഹദ് എത്തുന്നതിന് ശേഷം ആവേശം വാനോളമാണെന്നാണ് അഭിപ്രായപ്പെടുന്നത്.

കോളേജ് പിള്ളേരുടെയും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥയാണ് ചിത്രം പറയുന്നത്. "ഞാൻ എന്നെ ഇതുപോലെ അഴിച്ചുവിട്ട സിനിമ വേറെയില്ല," എന്നാണ് ചിത്രത്തിലെ കഥാപാത്രത്തെ പറ്റി ഫഹദ് പറയുന്നത്. "ആവേശത്തിലെ എന്റെ കഥാപാത്രം അൽപ്പം ലൗഡാണ്. കറക്റ്റ് മലയാളം അല്ല, അൽപ്പം കന്നഡ കലർന്ന മലയാളമാണ് സംസാരിക്കുന്നത്. ഉറക്കെ സംസാരിക്കുന്ന ഒരാളാണ്," ഫഹദ് പറഞ്ഞു.
 
മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, യൂട്യൂബർ ഹിപ്സ്റ്റര്‍, മിഥുന്‍ ജെ എസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. അൻവർ റഷീദ്, നസ്രിയ നസീം എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സമീർ താഹിർ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്, സുഷിൻ ശ്യാമാണ് സംഗീതം പകരുന്നത്.

Read More Entertainment Stories Here

Advertisment
New Release Fahadh Faasil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: