Aavaasavyuham OTT: മികച്ച ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ ചിത്രമാണ് കൃഷാന്ദ് ആര്‍ കെ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ച ആവാസവ്യൂഹം. ചിത്രം ഇപ്പോൾ ഒടിടിയിൽ കാണാം. പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോമായ സോണി ലിവിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
രാഹുൽ രാജഗോപാൽ, ശ്രീനാഥ് ബാബു,നിലീൻ സാന്ദ്ര, ഴിൻസ് ഷാൻ, ഗീതി സംഗീത എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധ നേടിയ നടനാണ് രാഹുൽ.
വിഷ്ണു പ്രഭാകർ ഛായാഗ്രഹണവും അജ്മല്‍ ഹസ്ബുള്ള സംഗീതവും നിർവ്വഹിച്ചിരിക്കുന്നു. പ്രശാന്ത് പി മേനോൻ ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ. രാകേഷ് ചെറുമഠമാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിച്ചത്.