Latest News
മഴ തുടരും; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്; മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം
അനായാസം പി.വി. സിന്ധു; റോവിങ്ങില്‍ അപ്രതീക്ഷിത കുതിപ്പ്
കൊടകരയില്‍ നഷ്ടപ്പെട്ട പണം ബി.ജെ.പി. നേതാക്കള്‍ പറഞ്ഞിട്ട് കൊണ്ടു വന്നത്; ധര്‍മ്മരാജന്റെ മൊഴി പുറത്ത്
രാജ്യത്ത് പ്രതിദിന കേസുകള്‍ 50,000 കടക്കരുത്; കേന്ദ്രത്തിന് വിദഗ്ധ സമിതിയുടെ നിര്‍ദേശം
39,742 പുതിയ കേസുകള്‍; 46 ശതമാനവും കേരളത്തില്‍
‘ഹൈക്കമാന്‍ഡിന്റെ തീരുമാനം വൈകുന്നേരത്തോടെ പ്രതീക്ഷിക്കുന്നു’: രാജി സംബന്ധിച്ച് യെദ്യൂരപ്പ

ആഷിഖ് അബു-ശ്യാം പുഷ്കരൻ ചിത്രത്തിൽ നായകൻ ഷാരൂഖ് ഖാൻ

അടുത്ത വർഷം(2020) അവസാനത്തോടെ ചിത്രം ആരംഭിക്കുമെന്നും അടുത്തവൃത്തങ്ങൾ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു

Shah Rukh Khan, ഷാരൂഖ് ഖാൻ, Aashiq Abu, ആഷിഖ് അബു, Shyam Pushkaran, ശ്യാം പുഷ്കരൻ, bollywood film, ബോളിവുഡ് ചിത്രം, iemalayalam, ഐഇ മലയാളം

ഷാരൂഖ് ഖാനെ നായകനാക്കി ആഷിഖ് അബു ചിത്രം ഒരുങ്ങുന്നു. ബോളിവുഡ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ശ്യാം പുഷ്കരനാണ്. ഷാരൂഖിന്റെ മുംബൈയിലെ വസതിയായ മന്നത്തിൽ വച്ച് സിനിമയുടെ പ്രാരംഭ ചർച്ചകൾ നടന്നുവെന്നും അടുത്ത വർഷം(2020) അവസാനത്തോടെ ചിത്രം ആരംഭിക്കുമെന്നും അടുത്തവൃത്തങ്ങൾ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. ഷാരൂഖുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ആഷിഖ് അബു ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

View this post on Instagram

Thank you @iamsrk. We love you

A post shared by Aashiq Abu (@aashiqabu) on

‘വൈറസ്’ ആണ് ആഷിഖിന്റെ സംവിധാനത്തിൽ ഏറ്റവും ഒടുവിലായി തിയേറ്ററുകളിലെത്തിയ ചിത്രം. ചിത്രത്തിൽ റിമ കല്ലിങ്കൽ, പാർവതി, ശ്രീനാഥ് ഭാസി, കുഞ്ചാക്കോ ബോബൻ, രേവതി, ടൊവിനോ തോമസ്, പൂർണിമ ഇന്ദ്രജിത്, ഇന്ദ്രജിത് സുകുമാരൻ, ജോജു ജോർജ് തുടങ്ങിയ ഒരു വലിയ താരനിര തന്നെ ഉണ്ടായിരുന്നു. കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് കാലത്തെ ആസ്പദമാക്കിയായിരുന്നു ചിത്രം ഒരുക്കിയത്.

വൈറസിന് ശേഷം, ഉണ്ണി ആറിന്റെ ചെറുകഥയെ ആസ്പദമാക്കി പെണ്ണും ചെറുക്കനും എന്നൊരു ഹ്രസ്വ ചിത്രവും ആഷിഖ് അബു സംവിധാനം ചെയ്തു. ദർശന രാജേന്ദ്രൻ, റോഷൻ മാത്യു എന്നിവരാണ് ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തിയത്.

Read More: ‘സീറോ’ പരാജയപ്പെട്ടാല്‍ കുറച്ചു കാലത്തേക്ക് എനിക്ക് സിനിമ കിട്ടില്ലായിരിക്കാം: ഷാരൂഖ്

സീറോ എന്ന ചിത്രം ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടാത്തതിനെ തുടർന്ന് സിനിമയിൽ നിന്നും ഇടവേളയെടുത്ത് മാറി നിൽക്കുകയായിരുന്നു ഷാരൂഖ് ഖാൻ. സീറോ വിജയിച്ചില്ലെങ്കിൽ താൻ അഭിനയ ജീവിതത്തിൽ നിന്നും ചെറിയ ഇടവേള എടുക്കും എന്ന് അദ്ദേഹം നേരത്തേ തന്നെ പറഞ്ഞിരുന്നു. ആനന്ദ് എല്‍.റായ് ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. അനുഷ്‌ക ശര്‍മ്മ, കത്രീന കെയ്ഫ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Aashiq abu shyam pushkaran bollywood debut with shah rukh khan

Next Story
പൈറസിയെ അതിജീവിക്കുമോ ‘മാമാങ്കം’?Mamangam Tamilrockers, tamilrockers, Mamangam download tamilrockers, Mamangam download, തമിഴ് റോക്കേഴ്സ്, Mamangam full movie download tamilrockers, Mamangam full movie download, Mamangam movie download tamilrockers, Mamangam movie download, Mamangam tamilrockers, Mamangam movie download online, Mamangam full hd movie download online, tamilrockers movie download, Mamangam movie download movierulz, മാമാങ്കം
The moderation of comments is automated and not cleared manually by malayalam.indianexpress.com