scorecardresearch

റീമ ബിഎംഡബ്ല്യു സ്വന്തമാക്കിയതിന് പിറകെ വോൾവോ എക്സ്‌സി 90 സ്വന്തമാക്കി ആഷിക്

വോൾവോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ആഡംബരം നിറഞ്ഞ മോഡലുകളിലൊന്നാണ് എക്സി 90

റീമ ബിഎംഡബ്ല്യു സ്വന്തമാക്കിയതിന് പിറകെ വോൾവോ എക്സ്‌സി 90 സ്വന്തമാക്കി ആഷിക്

വോൾവോയുടെ എക്സ്‌സി 90 എസ്‌‌യുവി സ്വന്തമാക്കി സംവിധായകൻ ആഷിക് അബു. സുരക്ഷയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന ആഡംബര വാഹനമാണ് എക്സ്‌സി 90. വോൾവോയുടെ കൊച്ചി ഷോറൂമിൽ നിന്നാണ് ആഷിക് അബുവും റീമ കല്ലിങ്കലും ഈ വാഹനം സ്വന്തമാക്കിയത്.

കഴിഞ്ഞ ദിവസം റീമ കല്ലിങ്കൽ ബിഎംഡബ്ല്യു 3 സീരിസ് സ്വന്തമാക്കിയിരുന്നു. ഇതിന് പിറകെയാണ് ആഷിക് അബു വോൾവോയുടെ പുതിയ ആഡംബര വാഹനം വാങ്ങിയത്.

വോൾവോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ആഡംബരം നിറഞ്ഞ മോഡലുകളിലൊന്നാണ് എക്സി 90.

രണ്ട് ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിന്. 300 ബിഎച്ച്പി ശേഷിയുണ്ട്. 420 എന്‍എമ്മാണ് എൻജിന്റെ ടോർക്ക്.

ഏഴ് പേർക്ക് ഇരിക്കാവുന്ന വാഹനത്തിന് 4953 മില്ലീമീറ്റർ നീളവും 1958 മില്ലീമീറ്റർ വീതിയും 1776 മില്ലീമീറ്റർ ഉയരവുമുണ്ട്. 90.90 ലക്ഷം രൂപയോളമാണ് വാഹനത്തിന്റെ കൊച്ചി എക്സ്‌ഷോറൂം വില.

Also Read: ‘എക്‌സോർസിസ്റ്റി’ന് ശേഷം കണ്ട റിയലിസ്റ്റിക്ക് ഹൊറർ ചിത്രം; ‘ഭൂതകാല’ത്തെ കുറിച്ച് രാം ഗോപാൽ വർമ്മ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Aashiq abu new volvo xc 90 suv

Best of Express