തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ പെൺസുഹൃത്തുക്കൾക്കൊപ്പം എത്തിയ യുവാവിനെ എസ്എഫ്ഐക്കാർ മർദിച്ച സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ ആഷിക് അബു. യൂണിവേഴ്സിറ്റി കോളജിൽ നടന്നത് ‘സംഘി മോഡൽ ‘ആക്രമണമാണ്. എസ്എഫ്ഐയുടെ രണ്ട് രൂപ മെംബർ ആണെങ്കിൽപോലും അയാളെ ഇനി നിങ്ങളുടെ കൊടി പിടിപ്പിക്കരുത്. പൊലീസ് നട്ടെല്ലോടെ പരാതി സ്വീകരിച്ചു നടപടിയെടുക്കണമെന്നും ആഷിക് ഫെയ്സ്ബുക്ക് പേജിലൂടെ ആവശ്യപ്പെട്ടു.

Read More: മനസിലാകില്ല പിശാചുക്കളേ നിങ്ങള്‍ക്കൊരിക്കലും; യൂണിവേഴ്‌സിറ്റി കോളജിലെ മർദനത്തെക്കുറിച്ച് യുവതി

ആഷിക് അബുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

” ഔട്ട് സൈഡർ ” ആയി ക്യാമ്പസിൽ വരുന്ന മറ്റുവിദ്യാർത്ഥികളെ ശത്രുക്കളായും സദാചാരവിരുദ്ധരായും സാമൂഹ്യ വിരുദ്ധരായും ധാർഷ്ട്യം നിറഞ്ഞ മുൻവിധിയോടെ മുദ്രകുത്തി കൂട്ടംചേർന്ന് ആക്രമിക്കുക എന്ന പ്രാകൃത വിളയാട്ടം കാമ്പസുകളിൽ പതിവാണ്. യൂണിവേഴ്സിറ്റി കോളേജിൽ നടന്നത് ‘സംഘി മോഡൽ ‘ആക്രമണമാണ്. എസ് എഫ് ഐയുടെ രണ്ട് രൂപ മെംബർ ആണെങ്കിൽപോലും അയാളെ ഇനി നിങ്ങളുടെ കൊടി പിടിപ്പിക്കരുത്. പോലീസ് നട്ടെല്ലോടെ പരാതി സ്വീകരിച്ചു നടപടിയെടുക്കണം . #ഇരകൾക്കൊപ്പം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook