മമ്മൂട്ടി കമ്പനി ആദ്യമായി നിർമ്മിച്ച ഷോർട്ട് ഫിലിം 'ആരോ' യൂട്യൂബിൽ റിലീസു ചെയ്തു. സംവിധായകൻ രഞ്ജിത്താണ് ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മഞ്ജു വാര്യരും ശ്യാമ പ്രസാദും പ്രധാന വേഷങ്ങളിലെത്തുന്ന ആരോ മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തിറക്കിയിരിക്കുന്നത്.
രഞ്ജിത് ആദ്യമായി സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിം കൂടിയാണ് ആരോ. യൂട്യൂബിന് പുറമേ, ഇനി വരുന്ന ദേശീയ, അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിലും ഹൃസ്വ ചിത്രം പ്രദർശിപ്പിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. നടൻ അസീസ് നെടുമങ്ങാടും ഷോർട്ട് ഫിലിമിലുണ്ട്. ഇതിനോടകം ഏഴോളം സിനിമകൾ നിർമ്മിച്ച മമ്മൂട്ടി കമ്പനി ആദ്യമായി നിർമിച്ച ഹൃസ്വ ചിത്രമാണിത്. ക്യാപിറ്റോൾ തീയേറ്ററുമായി സഹകരിച്ചാണ് മമ്മൂട്ടി കമ്പനി ഈ ചിത്രം നിർമിച്ചത്.
Also Read: ഇതാര് മായാജാലക്കാരിയോ? ഫൺ മൂഡിൽ മഞ്ജു, ചിത്രങ്ങൾ വൈറൽ
വി.ആർ സുധീഷ് ആണ് ആരോയ്ക്കായി കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നത്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ബിജി ബാലാണ്. പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ, മേക്കപ്പ് രഞ്ജിത്ത് അമ്പാടി എന്നിവരാണ്. പ്രശാന്ത് രവീന്ദ്രനാണ് ഛായാ​ഗ്രഹണം.
കലാസംവിധായകൻ-സന്തോഷ് രാമൻ, എഡിറ്റർ-രതിൻ രാധാകൃഷ്ണൻ, കളറിസ്റ്റ്-ലിജു പ്രഭാകർ, പ്രൊഡക്ഷൻ സൌണ്ട് മിക്സർ, സൌണ്ട് ഡിസൈനർ-അജയൻ അടാട്ട്, കോസ്റ്റ്യൂം ഡിസൈനർ-സമീറ സനീഷ്, മേക്കപ്പ്-രഞ്ജിത് അമ്പാടി, അസോസിയേറ്റ് ഡയറക്ടർമാർ- ഋത്വിക് ലിമ രാമദാസ്, വിവേക് പ്രശാന്ത് പിള്ളൈ, വിഎഫ്എക്സ്-വിശ്വ വിഎഫ്എക്സ്, സ്റ്റിൽ ഫോട്ടോഗ്രാഫർമാർ-സുജിത് വെള്ളനാട്, സുമിത് വെള്ളനാട്, പബ്ലിസിറ്റി ഡിസൈൻ-യെല്ലോ ടൂത്ത്സ്, പിആർഒ - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ഡിജിറ്റൽ പിആർ - വിഷ്ണു സുഗതൻ.
Read More: ഈശോയോട് എന്റെ വിശേഷങ്ങൾ പറയാനുള്ള ദൂതനായി എന്നും നീ ഉണ്ടാകണം: സുഹൃത്തിനോട് അനുശ്രീ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us