/indian-express-malayalam/media/media_files/2025/02/20/0WOJBuzNtdDfudTGlzEw.jpg)
Aaradhya Devi
/indian-express-malayalam/media/media_files/2025/02/20/aaradhya-devi-8-534694.jpg)
സാരിയിലുള്ള ഫോട്ടോഷൂട്ടിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായ മോഡലാണ് ശ്രീലക്ഷ്മി സതീഷ്. ഇന്ന്, പ്രശസ്ത സംവിധായകൻ രാംഗോപാൽ വർമ്മയുടെ 'സാരി ' എന്ന ചിത്രത്തിൽ നായികയായി കൊണ്ട് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ശ്രീലക്ഷ്മി.
/indian-express-malayalam/media/media_files/2025/02/20/aaradhya-devi-1-529767.jpg)
സിനിമയിലേക്കുള്ള എൻട്രിയ്ക്കു മുന്നോടിയായി ആരാധ്യ ദേവി എന്ന പേരു സ്വീകരിച്ചിരിക്കുകയാണ് ശ്രീലക്ഷ്മി. രാംഗോപാല്‍ വര്‍മയാണ് ഈ പേരു നൽകിയത്.
/indian-express-malayalam/media/media_files/2025/02/20/aaradhya-devi-4-900304.jpg)
സാരിയുടെ പ്രൊമോഷനായി കേരളത്തില്‍ എത്തിയപ്പോൾ ആരാധ്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ സാരി ഫോട്ടോഷൂട്ട് വൈറലായ സമയത്ത് അഭിമുഖങ്ങളിൽ ഗ്ലാമർ വേഷങ്ങൾ ചെയ്യില്ലെന്ന് ആരാധ്യ പറഞ്ഞിരുന്നു. എന്നാൽ സാരിയിൽ ഗ്ലാമറസായ ആരാധ്യയെ ആണ് കാണാനാവുക. ഇതിനെ കുറിച്ചു ചോദിച്ചപ്പോൾ, അന്ന് ഗ്ലാമർ വേഷങ്ങൾ ചെയ്യില്ലെന്ന് പറഞ്ഞതിൽ പശ്ചാത്താപമില്ലെന്നാണ് ആരാധ്യ പറയുന്നത്.
/indian-express-malayalam/media/media_files/2025/02/20/aaradhya-devi-7-161671.jpg)
"ആ ഒരു സമയത്ത് പറഞ്ഞ വാക്കുകളിൽ പശ്ചാത്താപമില്ല. കാരണം അതിൽ പ്രതിഫലിച്ചത് അന്നത്തെ എന്റെ ഫീലിംഗ്സാണ്. ആ ഒരു സമയത്തെ എന്റെ സാഹചര്യം വ്യത്യസ്തമായിരുന്നു. അന്ന് ഞാൻ പറഞ്ഞിരുന്നു ഗ്ലാമർ വേഷങ്ങൾ ചെയ്യില്ലെന്ന്. പക്ഷേ വൈവിധ്യമാർന്ന കഥാപാത്രങ്ങളായിരിക്കും ഒരു നടിയെന്ന നിലയിൽ നമ്മുടെ ക്രാഫ്റ്റുകൾക്ക് ഊർജം പകരുകയെന്നാണ് ഇപ്പോൾ ഞാൻ വിചാരിക്കുന്നത്.അടുത്ത വീട്ടിലെ പെൺകുട്ടിയെപ്പോലെയൊരു കഥാപാത്രമാണ് ഞാൻ ചെയ്തത്. ഒട്ടും ഗ്ലാമറസല്ലാത്ത കഥാപാത്രമാണ്. എന്നാൽ അതിലെ വില്ലൻ കരുതുന്നത് ഇതൊരു സെക്സി ഗേളാണെന്നാണ്. അയാളുടെ ഫാന്റസിയാണ് ഗ്ലാമർ വേഷം. അതിനാൽത്തന്നെ ഞാൻ അന്ന് പറഞ്ഞ കാര്യത്തെക്കുറിച്ച് ഖേദിക്കുന്നില്ല."
/indian-express-malayalam/media/media_files/2025/02/20/aaradhya-devi-2-949925.jpg)
ഓരോ വ്യക്തിയെ സംബന്ധിച്ചും ഗ്ലാമർ എന്നത് വ്യത്യസ്തമാണെന്നും ചിലർക്ക് വസ്ത്രങ്ങളായിരിക്കാം, അതേസമയം മറ്റു ചിലർക്ക് ഇമോഷൻ ആയിരിക്കാം എന്നും ആരാധ്യ കൂട്ടിച്ചേർത്തു. "ഇന്ന് എന്നെ സംബന്ധിച്ച് ഗ്ലാമറിന് ഒരുപാട് വ്യാഖ്യാനങ്ങളുണ്ട്. അന്നത്തെ ഇരുപത്തിരണ്ടുകാരിയായ എന്നെ ഭാവിയിൽ ഒരിക്കലും ഞാൻ കുറ്റം പറയില്ല. ഞാൻ എല്ലാ രീതിയിലുള്ള കഥാപാത്രവും ചെയ്യും."
/indian-express-malayalam/media/media_files/2025/02/20/aaradhya-devi-6-997540.jpg)
"സോഷ്യൽ മീഡിയയിലെ നെഗറ്റീവ് കമന്റ് കാര്യമാക്കാറില്ല. ആരും ഒരാളുടെ ലൈഫിന്റെ കാര്യത്തിലും സീരിയല്ല. അവർ നേരമ്പോക്കിനു കമന്റിടുന്നു. മൂവ്ഓൺ ചെയ്യുന്നു. നമ്മളത് സീരിയസ് ആയി എടുക്കുമ്പോഴാണ് പ്രശ്നമാവുന്നത്," സോഷ്യൽ മീഡിയയിലെ നെഗറ്റീവ് കമന്റുകളെ കുറിച്ച ആരാധ്യയുടെ വാക്കുകളിങ്ങനെ.
/indian-express-malayalam/media/media_files/2025/02/20/aaradhya-devi-5-473582.jpg)
തന്റെ പേരുമാറ്റത്തെ കുറിച്ചും ആരാധ്യ മനസ്സു തുറന്നു. "എനിക്ക് ശ്രീലക്ഷ്മി എന്ന പേര് പണ്ടേ ഇഷ്ടമായിരുന്നില്ല. ഞാൻ കുറ്റമായിട്ട് പറയുകയല്ല. നമ്മളൊരു ക്ലാസിൽ പോയിക്കഴിഞ്ഞാൽ അഞ്ചോ ആറോ ശ്രീലക്ഷ്മിയുണ്ടായിരിക്കും. വ്യത്യസ്തമായ പേര് വേണമെന്ന് പണ്ടേ ആഗ്രഹമുണ്ടായിരുന്നു. എന്തിനാണ് ഈ പേരിട്ടതെന്ന് അച്ഛനമ്മമാരോട് എപ്പോഴും പറയുമായിരുന്നു. ഒരവസരം കിട്ടിയപ്പോൾ പേര് മാറ്റി."
/indian-express-malayalam/media/media_files/2025/02/20/t7NXBR2GsLZQfBrJux4Z.jpg)
"ഒരു സാധാരണ കുടുംബത്തില്‍ നിന്ന് വരുന്ന പെണ്‍കുട്ടി എന്ന നിലയ്ക്ക് നടിയാകുക എന്ന സാഹചര്യം എനിക്കുണ്ടായിരുന്നില്ല. ആ സ്വപ്നം ഞാന്‍ അന്നേ കുഴിച്ചുമൂടിയതാണ്. രാംഗോപാല്‍ വര്‍മയുമൊത്തുള്ള സിനിമ വലിയൊരു അനുഭവമായിരുന്നു. ആദ്യത്തെ സിനിമ ആയതിനാല്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. പിജി പഠിക്കുന്ന സമയത്ത് വെറുതെ ചെയ്ത വീഡിയോ കണ്ട് അദ്ദേഹം വിളിക്കുകയായിരുന്നു. അല്ലാതെ മോഡലിങ് എന്റെ പാഷനേ അല്ലായിരുന്നു. അഭിനയം പണ്ടേ ഇഷ്ടമായിരുന്നു. സ്കൂളില്‍ നാടകങ്ങളിലൊക്കെ പങ്കെടുത്തിട്ടുണ്ട്. സാരി എന്ന സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും അതെന്നെ ബാധിക്കില്ല. കാരണം ഇതുവരെ നടന്നതെല്ലാം ഒരു സ്വപ്നം പോലെയാണ് ഞാന്‍ കാണുന്നത്. ഈ നിമിഷങ്ങളെ ഓര്‍ത്ത് സന്തോഷിക്കും. അത്രമാത്രം."
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.