scorecardresearch

അഭിഷേകിനൊപ്പം ചുവട് വച്ച് ആരാധ്യ, ആർത്തു വിളിച്ചു ഐശ്വര്യ; വീഡിയോ

അഭിഷേക് വേദിയിൽ നൃത്തം ചെയ്യുമ്പോൾ സ്റ്റാൻഡിൽ നിന്നും 'യു റോക്ക് ഇറ്റ് ബേബി' എന്ന് വിളിച്ചു പറയുന്ന ഐശ്വര്യയെ കാണാം

അഭിഷേക് വേദിയിൽ നൃത്തം ചെയ്യുമ്പോൾ സ്റ്റാൻഡിൽ നിന്നും 'യു റോക്ക് ഇറ്റ് ബേബി' എന്ന് വിളിച്ചു പറയുന്ന ഐശ്വര്യയെ കാണാം

author-image
Entertainment Desk
New Update
അഭിഷേകിനൊപ്പം ചുവട് വച്ച് ആരാധ്യ, ആർത്തു വിളിച്ചു ഐശ്വര്യ; വീഡിയോ

അച്ഛൻ അഭിഷേകിനൊപ്പം ചുവടു വച്ച് ആരാധ്യാ ബച്ചൻ. ഐഫ (IIFA) അവാർഡ് വേദിയിലാണ് അഭിഷേക് നൃത്തം ചെയ്തത്. 'ദസ്‌വി' എന്ന ചിത്രത്തിലെ 'മചാ മചാ രേ' എന്ന ഗാനത്തിന്റെ പെർഫോമൻസ് നടക്കവേ സദസ്സിൽ ഇരുന്ന ആരാധ്യയും ഐശ്വര്യയും അഭിഷേകിനൊപ്പം ചുവടു വച്ചു. ഇതിന്റെ വീഡിയോ കാണാം.

Advertisment

അഭിഷേക് വേദിയിൽ നൃത്തം ചെയ്യുമ്പോൾ സ്റ്റാൻഡിൽ നിന്നും 'യു റോക്ക് ഇറ്റ് ബേബി' എന്ന് വിളിച്ചു പറയുന്ന ഐശ്വര്യയെ കാണാം. അഭിഷേക് പെർഫോമൻസ് പൂർത്തിയാക്കിയ ശേഷം, ആതിഥേയനായ മനീഷ് പോൾ ആരാധ്യയോട് അവളുടെ അച്ഛന്റെ പ്രകടനത്തെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് അവളോട് ചോദിച്ചു. ജനക്കൂട്ടം ആർത്തു വിളിച്ചപ്പോൾ അവൾ പറഞ്ഞു, “വളരെ, വളരെ, വളരെ, വളരെ, വളരെ, വളരെ, വളരെ, വളരെ നല്ലതായിരുന്നു."

ബോളിവുഡ് താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും ഒന്നിച്ച് ജീവിതം ആരംഭിച്ചിട്ട് പതിനഞ്ച് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. 2007 ഏപ്രിൽ 20നായിരുന്നു ഈ താരവിവാഹം. ഐഐഎഫ്എ 2022ൽ പങ്കെടുക്കാൻ എത്തിയപ്പോൾ ഒന്നര പതിറ്റാണ്ടോളമായുള്ള സഹവർത്തിത്വത്തെ കുറിച്ച് അവരോടു റിപോർട്ടർമാർ ചോദിച്ചു.'അതെ പതിനഞ്ചു വർഷങ്ങളായി. നന്ദി, എന്റെ ദൈവമേ.' എന്നായിരുന്നു ഐശ്വര്യയുടെ പ്രതികരണം. അഭിഷേക് ഒരു പുഞ്ചിരിയിൽ ഒതുക്കി.
തുടർന്ന് ഐശ്വര്യയുടെ കൈപിടിച്ച് അഭിഷേക് ഗ്രീൻ കാർപെറ്റിൽ നടന്നു.

Read Here: ആരാധ്യ കഴിഞ്ഞേ എനിക്ക് മറ്റെന്തുമുള്ളൂ: ഐശ്വര്യ റായ് ബച്ചൻ

Aishwarya Rai Bachchan Bollywood Abhishek Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: