/indian-express-malayalam/media/media_files/uploads/2022/03/aaradhya-bachchan.jpg)
അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായ് ബച്ചന്റെയും മകൾ ആരാധ്യ ബച്ചന്റെ പുതിയൊരു വീഡിയോ കൂടി വൈറലാവുകയാണ്. സ്കൂളിൽ നടന്ന മത്സരത്തിൽ ഹിന്ദിയിൽ പ്രസംഗിക്കുന്ന ആരാധ്യയുടെ വീഡിയോയാണ് ഇത്തവണ താരദമ്പതിമാരുടെ ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. തന്റെ മുതു മുത്തച്ഛനും സാഹിത്യ കുലപതിയുമായ ഹരിവംശ് റായ് ബച്ചന്റെ കഴിവാണ് ആരാധ്യയ്ക്ക് കിട്ടിയിരിക്കുന്നതെന്നാണ് വീഡിയോ കണ്ട ആരാധകർ പറയുന്നത്.
സ്കൂളിൽ നടന്ന ഓൺലൈൻ ഹിന്ദി പ്രസംഗ മത്സരത്തിൽ നിന്നുള്ളതാണ് വീഡിയോയെന്നാണ് മനസിലാകുന്നത്. ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചാണ് ആരാധ്യ പ്രസംഗത്തിൽ പറയുന്നത്. ഏതെങ്കിലും ഒരു ഭാഷ പഠിക്കണമെങ്കിൽ അത് കവിതയിലൂടെ പഠിക്കണമെന്നാണ് ആരാധ്യ വീഡിയോയിൽ പറയുന്നത്. പരിപാടിയിൽ ആരാധ്യ ആയിരുന്നു അവതാരകയെന്നാണ് വിവരം. ചില ഫാൻ പേജുകളിലാണ് ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്.
🙏🏽
— Abhishek 𝐁𝐚𝐜𝐡𝐜𝐡𝐚𝐧 (@juniorbachchan) March 13, 2022
വളരെ ഭംഗിയായി ആരാധ്യ ഹിന്ദി സംസാരിക്കുന്നതിനെയാണ് പലരും പ്രകീർത്തിച്ചിരിക്കുന്നത്. ''അവളുടെ രക്തത്തിൽ അതുണ്ട്. ഐഷിന്റെയും എബിയുടെയും ആത്മവിശ്വാസവും ഭാവപ്രകടനവും ഹിന്ദി ഭാഷയുടെ ഒഴുക്കും അവളുടെ മുത്തശ്ശിമാരിൽ നിന്നുള്ള മൂല്യങ്ങളും,'' എന്നായിരുന്നു ഒരാളുടെ കമന്റ്. അഭിഷേകിനെ ടാഗ് ചെയ്ത് വീഡിയോ പോസ്റ്റ് ചെയ്ത് ട്വിറ്റർ യൂസർക്ക് താരം നന്ദി പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ജനുവരിയിൽ ആരാധ്യയുടെ മറ്റൊരു വീഡിയോ വൈറലായിരുന്നു. സാരേ ജഹാം സേ അച്ഛാ, വന്ദേമാതരം എന്നീ പാട്ടുകൾക്ക് 10 വയസ്സുകാരിയായ ആരാധ്യ പെർഫോം ചെയ്യുന്ന വീഡിയോയായിരുന്നു അത്. ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിലാണ് ആരാധ്യ പഠിക്കുന്നത്. 2007 ലാണ് ഐശ്വര്യയും അഭിഷേകും വിവാഹിതരായത്. 2011 ലാണ് ഇരുവർക്കും ആരാധ്യ ജനിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.