/indian-express-malayalam/media/media_files/uploads/2019/10/aishwarya.jpg)
മകൾ ആരാധ്യയ്ക്കൊപ്പമല്ലാതെ ഐശ്വര്യ റായ് ബച്ചനെ പൊതുവിടങ്ങളിൽ കാണാൻ കഴിയാറില്ല. ആരാധ്യയുടെ ജനനത്തിനു ശേഷം ഐശ്വര്യ റായുടെ ജീവിതം പൂര്‍ണ്ണമായും അവള്‍ക്ക് ചുറ്റുമാണ്. സിനിമാ അഭിനയത്തിനും തന്റെ കരിയറിനും വരെ പലപ്പോഴും രണ്ടാം സ്ഥാനം മാത്രം കൊടുക്കുന്ന ഐശ്വര്യയെ ആണ് ഇപ്പോൾ കാണാനാവുന്നത്.
മുംബൈ രാമകൃഷ്ണ മിഷനിൽ നടന്ന ദുർഗ പൂജയിലും പങ്കെടുക്കാൻ മകൾ ആരാധ്യയ്ക്കൊപ്പമാണ് ഐശ്വര്യ എത്തിയത്. അമ്മയും മകളും ഒരേ നിറമുളള വസ്ത്രമാണ് ദുർഗ പൂജയ്ക്കായി തിരഞ്ഞെടുത്തത്. ഐശ്വര്യ വെളള ചുരിദാറാണ് ധരിച്ചിരുന്നത്. ആരാധ്യയാകട്ടെ വെളള കുർത്തയ്ക്കൊപ്പം ഓറഞ്ച് നിറമുളള ലെഗിൻസും ദുപ്പട്ടയുമാണ് തിരഞ്ഞെടുത്തത്. അമ്മ വൃന്ദ റായ്‌യും ഐശ്വര്യയ്ക്കൊപ്പമുണ്ടായിരുന്നു.
ഫാഷൻ വീക്കിൽ പങ്കെടുക്കാൻ പോകുമ്പോഴും പരസ്യചിത്രങ്ങളുടെ ഷൂട്ടിനുമൊക്കെ മകളെയും കൊണ്ടാണ് ഐശ്വര്യ പോകുന്നത്. ഐശ്വര്യ റായ് ‘ഒബ്സസീവ് മദര്‍’ ആണെന്ന് അഭിഷേകിന്റെ അമ്മ ജയ ബച്ചനും അഭിപ്രായപ്പെട്ടിരുന്നു. “ഐശ്വര്യ ഒരു ‘ഒബ്സസീവ് മദര്‍’ ആണ്. ഒരു നിമിഷം പോലും ആ കുഞ്ഞിനെ ഒറ്റയ്ക്ക് വിടില്ല. കുഞ്ഞിന്‍റെ എല്ലാ കാര്യങ്ങളും അവള്‍ക്കു തന്നെ ചെയ്യണം. അതുകൊണ്ട് ജോലി ചെയ്യാന്‍ സാധിക്കുമ്പോള്‍ മാത്രമേ ചെയ്യുന്നുള്ളൂ. ഐശ്വര്യ മാത്രമല്ല, ഈ തലമുറയില്‍ പെട്ട എല്ലാ അമ്മമാരും ഇങ്ങനെ ‘ഒബ്സസീവ്’ ആണെന്നാണ് ഞാന്‍ വിചാരിക്കുന്നത്”.
മുംബൈയിൽ വിവിധ ഇടങ്ങളിലായി നടന്ന ദുർഗ പൂജയിൽ ബോളിവുഡിലെ നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു. ആലിയ ഭട്ട്, ഹൃത്വിക് റോഷൻ, റാണി മുഖർജി, കജോൾ, മൗനി റോയ്, രൺബീർ കപൂർ അടക്കം നിരവധി താരങ്ങളാണ് ദേവീ അനുഗ്രഹത്തിനായി പൂജയിൽ പങ്കെടുത്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us