ഐശ്വര്യ- അഭിഷേക് ദമ്പതികളുട മകൾ ആരാധ്യയുടെ 6-ാം പിറന്നാൾ ഗംഭീരമായിട്ടാണ് ബച്ചൻ കുടുംബം ആഘോഷിച്ചത്. മകളുടെ ജന്മദിനം ആഘോഷങ്ങൾക്കായാണ് മാറ്റിവച്ചതെങ്കിൽ മരണമടഞ്ഞ തന്‍റെ അച്ഛന്‍റെ ജന്മദിനം സാമൂഹിക സേവനത്തിനാണ് ഐശ്വര്യ മാറ്റിവച്ചത്. 100 കുട്ടികളുടെ ചികിൽസ ഏറ്റെടുത്താണ് അച്ഛനോടുളള തന്‍റെ സ്നേഹം ഐശ്വര്യ പ്രകടിപ്പിച്ചത്.

ഇതിന്‍റെ ഭാഗമായി കുട്ടികള കാണുന്നതിനും ചികിൽസ സ്പോൺസർ ചെയ്യുന്നതിനുമായി സ്മൈൽ ചാരിറ്റി സംഘടനയിൽ ഐശ്വര്യ എത്തി. മകൾ ആരാധ്യയും അമ്മ ബ്രിന്ദ റായ്‌യും ഐശ്വര്യയ്ക്ക് ഒപ്പമുണ്ടായിരുന്നു. ഐശ്വര്യ എത്തുന്നതറിഞ്ഞ് ഫോട്ടോഗ്രാഫർമാരുടെയും വിഡിയോഗ്രാഫർമാരുടെയും വൻ പട തന്നെ സ്ഥലത്ത് എത്തിയിരുന്നു. ഐശ്വര്യയെ വിടാതെ പിന്തുടർന്ന് ക്യാമറ ക്ലിക്ക് ചെയ്തുകൊണ്ടേയിരുന്നു. ഐശ്വര്യയ്ക്ക് ഇതൊട്ടും സഹിച്ചില്ല. സഹികെട്ട് ഐശ്വര്യ പ്രതികരിച്ചു.

”നിങ്ങൾ എന്താ ചെയ്യുന്നത്? ദയവ് ചെയ്ത് നിർത്തൂ. ഇവിടെ സിനിമയുടെ പ്രീമയർ ഷോ അല്ല നടക്കുന്നത്. ഇതൊരു പൊതു പരിപാടിയല്ല. ദയവ് ചെയ്ത് കുറച്ച് മര്യാദ കാണിക്കൂ. നിങ്ങൾക്കിത് എന്തു പറ്റി?”. ഐശ്വര്യ പലതവണ അഭ്യർഥിച്ചിട്ടും ഫോട്ടോ ക്ലിക്കുകൾ വീണ്ടും വീണ്ടും അമർന്നു. ഒടുവിൽ സഹികെട്ട് ഐശ്വര്യ കരച്ചിലിന്‍റെ വക്കിൽ വരെ എത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ