/indian-express-malayalam/media/media_files/uploads/2018/04/Abhishek-Bachchan-with-daiughter-Araadhya.jpg)
നീണ്ട ഇടവേളയ്ക്കു ശേഷം അഭിഷേക് ബച്ചന്‍ അഭിനയത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രമാണ് 'മന്‍മര്‍സിയാം'. കശ്മീരില്‍ നടക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് കഴിഞ്ഞു മുംബൈയിലെ വീട്ടിലേക്ക് മടങ്ങിയെത്തിയ അഭിഷേകിനെ കാത്ത് മകള്‍ ആരാധ്യ ഒരുക്കിയ ഒരു സര്‍പ്രൈസ് ഉണ്ടായിരുന്നു. കുഞ്ഞു ആരാധ്യ അവളുടെ കൈകള്‍ കൊണ്ട് ഉണ്ടാക്കിയ ഒരു കാര്‍ഡ് ആയിരുന്നു അത്. 'ഐ ലവ് യൂ പപ്പാ' എന്ന് കുറിച്ച ആ കാര്‍ഡ് കണ്ടു അഭിഷേക് സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ വികാരഭരിതനായി.
"വീട്ടിലെ എന്‍റെ ഓഫീസിലേക്ക് രണ്ടു മാസത്തിനു ശേഷം ഞാന്‍ മടങ്ങിയപ്പോള്‍ കാണുന്നത് മകള്‍ ഇവിടെ എനിക്കായി എഴുതി വച്ച ഈ നോട്ട് ആണ്. ലോകത്തിൽവച്ച് ഏറ്റവും നല്ല മകള്‍ ആണ് എന്റേത്"
A post shared by Abhishek Bachchan (@bachchan) on
സജാദ് - ഫര്‍ഹാദ് സംവിധാനം ചെയ്ത ഹൗസ് ഫുള്‍ 3 എന്ന ചിത്രത്തിലാണ് അഭിഷേക് ഏറ്റവുമൊടുവില്‍ വേഷമിട്ടത്. 2016 ജൂണില്‍ ആ ചിത്രം പുറത്തു വന്നതിനു ശേഷം അഭിഷേക് ബച്ചന്‍ വേറെ സിനിമകളില്‍ ഒന്നും തന്നെ അഭിനയിച്ചില്ല. കഴിഞ്ഞ കുറച്ചു സിനിമകളുടെ പരാജയം ജൂനിയര്‍ ബച്ചനെ സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധാലുവാക്കി എന്നാണ് പറയപ്പെടുന്നത്. സിനിമയില്ലാതെയിരുന്ന രണ്ടു വര്‍ഷങ്ങളില്‍ തന്‍റെ ഉടമസ്ഥതയിലുള്ള ഫുട്ബോള്‍, കബഡി ടീമുകളെ നോക്കുന്നതിലാണ് ബച്ചന്‍ ശ്രദ്ധയൂന്നിയത്.
ഇപ്പോള്‍ രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ജൂനിയര്‍ ബച്ചന്‍ വീണ്ടും എത്തുന്നത് അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന 'മന്‍മര്‍സിയാം' എന്ന സിനിമയിലൂടെയാണ്. ചിത്രീകരണത്തിന് മുന്നോടിയായി തന്‍റെ സുഹൃത്തുക്കളുടേയും ആരാധകരുടേയും അനുഗ്രഹങ്ങള്‍ വേണം എന്ന് അഭിഷേക് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.
"രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു, ഞാന്‍ ഒരു ഫിലിം ക്യാമറയെ അഭിമുഖീകരിച്ചിട്ട്. ഒരു പുതിയ യാത്ര, പുതിയ ചിത്രം, ഇന്ന് തുടങ്ങുകയാണ്. നിങ്ങളുടെ എല്ലാവരുടേയും അനുഗ്രഹങ്ങള്‍ വേണം, 'മന്‍മര്‍സിയാ'മിന്", തന്‍റെ മേക്കപ്പ് കസേരയുടെ ചിത്രത്തോടൊപ്പം ജൂനിയര്‍ ബച്ചന്‍ ഇങ്ങനെ എഴുതി.
'ഗാംഗ്സ് ഓഫ് വസായ്പൂര്‍', 'ദേവ് ഡി', 'രമണ്‍ രാഘവ്', 'മുക്കാബാസ്' തുടങ്ങി നിരവധി ചിത്രങ്ങള്‍ ഒരുക്കിയ അനുരാഗ് കശ്യപുമായി അഭിഷേക് കൈകോര്‍ക്കുന്നത് ഇതാദ്യമായാണ്. ചിത്രത്തില്‍ അഭിഷേകിന്‍റെ നായികയായുന്നത് തപ്സി പന്നു. വിക്കി കൗശലും 'മന്‍മര്‍സിയാ'മില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
മകള്‍ ആരാധ്യയേയും ഭാര്യ ഐശ്വര്യയേയും കുറിച്ച് വളരെ 'protective' ആണ് താന്‍ എന്ന് അഭിഷേക് പലതവണ പറഞ്ഞിട്ടുണ്ട്. ഐശ്വര്യയും അഭിഷേകും കഴിഞ്ഞ ഏപ്രില്‍ 20 നാണ് തങ്ങളുടെ പതിനൊന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.