അച്ഛൻ അഭിഷേകിനെ കണ്ടതും അമ്മയുടെ കൈവിടുവിച്ച് അച്ഛനരികിലേക്ക് ഓടി ചെന്ന് കെട്ടിപ്പിടിക്കുന്ന ആരാധ്യയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഒരു ഫുട്ബോൾ മാച്ചിൽ പങ്കെടുത്ത് വിജയിയായ​ അച്ഛനെ കുഞ്ഞു കരങ്ങളാൽ ആലിംഗനം ചെയ്ത് അനുമോദിക്കുകയാണ് ആരാധ്യ. ആരാധ്യയുടെ പിറകെ ഓടിയെത്തുന്ന ഐശ്വര്യാറായിയേയും വീഡിയോയിൽ കാണാം. ബോളിവുഡ് താരങ്ങളും ടെലിവിഷൻ താരങ്ങളും തമ്മിലുള്ള ഫുട്ബോൾ മാച്ച് മത്സരവേദിയാണ് അഭിഷേകിന്റെയും മകൾ ആരാധ്യയുടെയും സ്നേഹോഷ്മള നിമിഷങ്ങൾക്ക് വേദിയായത്.

പിറന്നാൾ ദിനം മകൾക്ക് ആശംസ അർപ്പിച്ച് അഭിഷേക് കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പും വൈറലായിരുന്നു. “എന്റെ രാജകുമാരിക്ക് പിറന്നാൾ ആശംസകൾ. നീയാണ് ഞങ്ങളുടെ അഭിമാനവും സന്തോഷവും. എപ്പോഴും ചിരിക്കുന്ന, നിഷ്കളങ്കയായ, സ്നേഹവതിയായ ഇതേ പെൺകുട്ടിയായി തന്നെ നീയെന്നും തുടരണമേയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഹൃദയം മുഴുവൻ നിറഞ്ഞ് ഞാൻ നിന്നെ സ്നേഹിക്കുന്നു, എന്ന് മകൾക്ക് പിറന്നാൾ ആശംസകൾ കുറിച്ചതിനൊപ്പം തന്നെ ആരാധ്യയെ തനിക്ക് സമ്മാനിച്ച ഐശ്വര്യയ്ക്ക് നന്ദി പറയാനും അഭിഷേക് മറന്നില്ല.

“എന്റെ സുന്ദരിമാര്‍. അമ്മയെ അഭിനന്ദിക്കാതെ ഒരു കുഞ്ഞിന്റെ പിറന്നാള്‍ പൂര്‍ണ്ണമാകുന്നില്ല. നന്ദി ഐശ്വര്യാ, അവള്‍ക്ക് ജന്മം നല്‍കിയതിന്, സ്നേഹിക്കുന്നതിന്… കൂടാതെ എല്ലാം ചെയ്യുന്ന ഒരു അത്ഭുത സ്ത്രീയായതിന്! എന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ സമ്മാനമായ എന്റെ മകളെ എനിക്ക് നല്‍കിയതിന് നന്ദി. എന്റെ മാലാഖയ്ക്ക് പിറന്നാള്‍ ആശംസകള്‍ ഒരിക്കല്‍ കൂടി, ഹാപ്പി ബര്‍ത്ത്ഡേ ആരാധ്യാ”, എന്നാണ് അഭിഷേക് കുറിച്ചത്.

abhishek bachchan aishwarya rai, aishwarya rai, abhishek bachchan, abhishek aishwarya anniversary, aishwarya abhishek anniversary, abhishek bachchan maldives, aish abhishek, aaradhya abhishek aishwarya, abhishek bachchan vacation photos, bachchans vacation, ഐശ്വര്യാ റായ്, ഐശ്വര്യ റായ്, ഐശ്വര്യ റായ് age, ഐശ്വര്യ റായ് wiki, ഐശ്വര്യ റായ് വിക്കിപീഡിയ, ഐശ്വര്യ റായ് പിറന്നാള്‍, ഐശ്വര്യ റായ് ഇംഗ്ലീഷ്, abhishek bachchan aishwarya rai, aishwarya rai, abhishek bachchan, abhishek aishwarya anniversary, aishwarya abhishek anniversary, abhishek bachchan maldives, aish abhishek, aaradhya abhishek aishwarya, abhishek bachchan vacation photos, bachchans vacation, ഐശ്വര്യാ റായ്, ഐശ്വര്യ റായ്, ഐശ്വര്യ റായ് age, ഐശ്വര്യ റായ് wiki, ഐശ്വര്യ റായ് വിക്കിപീഡിയ, ഐശ്വര്യ റായ് പിറന്നാള്‍, ഐശ്വര്യ റായ് ഇംഗ്ലീഷ്, ഐശ്വര്യ റായ് images, ഐശ്വര്യ റായ് photos

ഒഴിവുസമയങ്ങൾ എല്ലാം മകൾ​ ആരാധ്യയ്ക്കും ഭാര്യ ഐശ്വര്യയ്ക്കുമൊപ്പം ചെലവഴിക്കുന്ന അഭിഷേകിനെ മികച്ച ഫാമിലിമാൻ എന്നാണ് ബോളിവുഡ് പാപ്പരാസികൾ വിശേഷിപ്പിക്കുന്നത്. മകള്‍ ആരാധ്യയേയും ഭാര്യ ഐശ്വര്യയേയും കുറിച്ച് വളരെ ‘protective’ ആണ് താന്‍ എന്ന് അഭിഷേക് തന്നെ നിരവധി തവണ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ആരാധ്യയുടെ ചെറിയ സർപ്രൈസുകൾക്കു പോലും ഏറെ പ്രാധാന്യം കൊടുക്കുന്ന അച്ഛനാണ് അഭിഷേക്.

Read more: ഐ ലവ് യൂ പപ്പാ: ഷൂട്ടിങ് കഴിഞ്ഞു മടങ്ങിയ അഭിഷേകിന് ആരാധ്യയുടെ സര്‍പ്രൈസ്

അടുത്തിടെ ഐശ്വര്യയ്ക്കും ആരാധ്യയ്ക്കുമൊപ്പം മാൽഡീവ്സിൽ വെക്കേഷൻ ആഘോഷിച്ചതും വാഞ്ഞത്തയായിരുന്നു. തങ്ങളുടെ 12-ാം വിവാഹവാർഷികം ആഘോഷിക്കാൻ എത്തിയതായിരുന്നു അഭിഷേക്- ഐശ്വര്യ ദമ്പതികൾ. മാൽഡീവ്സ് യാത്രയുടെ ചിത്രങ്ങൾ അഭിഷേക് ഇൻസ്റ്റഗ്രാമിൽ ആരാധകർക്കായി പങ്കുവച്ചിരുന്നു.

മകളെയോ ഭാര്യയെയോ കുറിച്ച് ആശാസ്യമല്ലാതെ എന്ത് കണ്ടാലും കേട്ടാലും ഉടനെ പ്രതികരിക്കുന്ന അഭിഷേകിന്റെ കമന്റുകൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാവാറുണ്ട്.

‘നിങ്ങളുടെ മകള്‍ സ്കൂളിലൊന്നും പോകാറില്ലേ, അമ്മയുടെ കൈയ്യില്‍ തൂങ്ങി എപ്പോഴും കറക്കമാണല്ലോ. ഏതു സ്കൂളാണ് കുട്ടിയെ ഇങ്ങനെ യാത്ര ചെയ്യിക്കാന്‍ അനുവാദം തരുന്നത്. ആരാധ്യയെ ബ്യൂട്ടി വിത്ത്‌ ഔട്ട്‌ ബ്രെയിന്‍സ് (ബുദ്ധിയില്ലാത്ത, സൗന്ദര്യം മാത്രമുള്ള) ആയി വളര്‍ത്താനാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്, അഹങ്കാരിയായ അമ്മയുടെ കൈയ്യില്‍ തൂങ്ങി ഇങ്ങനെ നടന്നാല്‍ ആ കുട്ടിക്ക് ഒരു ‘നോര്‍മല്‍’ കുട്ടിക്കാലം എങ്ങനെ ഉണ്ടാകും?’ എന്ന് ട്വിറ്ററിലൂടെ താരത്തിനോട് ചോദ്യം ചോദിച്ച ഷെറിയന്‍ പതടിയന്‍ എന്ന സ്ത്രീയ്ക്ക് അഭിഷേക് നൽകിയ മറുപടി ശ്രദ്ധേയമായിരുന്നു.

“മാഡം, എല്ലാ സ്കൂളുകളിലും ആഴ്ചയവസാനം അവധിയാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. തിങ്ങള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ അവള്‍ സ്കൂളില്‍ പോകാറുണ്ട്. നിങ്ങളും അത് ചെയ്യുന്നത് നന്നായിരിക്കും. ട്വീറ്റ് ചെയ്യുമ്പോള്‍ സ്പെല്ലിങ് തെറ്റാതിരിക്കാന്‍ അത് നല്ലതാണ്,” എന്നാണ് അഭിഷേക് കുറിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook