scorecardresearch

കൊച്ചുമോളോട് കാണിച്ച സ്നേഹത്തിനു നന്ദി: അമിതാഭ് ബച്ചൻ

Aaradhya gets a special wish from Amitabh Bachcha: ഐശ്വര്യ റായ് ബച്ചൻ്റെയും അഭിഷേക് ബച്ചൻ്റെയും മകൾ ആരാധ്യ ബച്ചന്റെ 14-ാം ജന്മദിനത്തിൽ പ്രത്യേക ആശംസകുറിപ്പുമായി മുത്തച്ഛൻ അമിതാഭ് ബച്ചൻ

Aaradhya gets a special wish from Amitabh Bachcha: ഐശ്വര്യ റായ് ബച്ചൻ്റെയും അഭിഷേക് ബച്ചൻ്റെയും മകൾ ആരാധ്യ ബച്ചന്റെ 14-ാം ജന്മദിനത്തിൽ പ്രത്യേക ആശംസകുറിപ്പുമായി മുത്തച്ഛൻ അമിതാഭ് ബച്ചൻ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Aaradhya Bachchan Amitabh Bachchan

തനിക്കും കുടുംബത്തിനും ആരാധകരിൽ നിന്ന് ലഭിക്കുന്ന സ്നേഹത്തിന് നന്ദി പറയാൻ അമിതാഭ് ബച്ചൻ ഒരിക്കലും മടിക്കാറില്ല. പേരക്കുട്ടി ആരാധ്യ ബച്ചന് ജന്മദിനാശംസകൾ നേർന്ന ആരാധകർക്ക് നന്ദി അറിയിച്ചുകൊണ്ട് ബിഗ് ബി തൻ്റെ ബ്ലോഗിൽ ഒരു കുറിപ്പ് പങ്കുവെച്ചു. ഐശ്വര്യ റായ് ബച്ചൻ്റെയും അഭിഷേക് ബച്ചൻ്റെയും മകളായ ആരാധ്യയുടെ 14-ാം ജന്മദിനമായിരുന്നു ഞായറാഴ്ച. 

Advertisment

Also Read: ബിഗ് ബോസ് റിവ്യൂ ചെയ്ത് നാലുമാസം കൊണ്ട് നേടിയത്; യൂട്യൂബ് വരുമാനം വെളിപ്പെടുത്തി സായി കൃഷ്ണ

ആരാധ്യയുടെ സ്വകാര്യ ജീവിതം പരസ്യമാകാതിരിക്കാൻ മാതാപിതാക്കൾ ശ്രമിച്ചിട്ടും, പൊതുജനശ്രദ്ധയിൽ തന്നെ വളർന്നു വന്ന സ്റ്റാർ കിഡാണ് ആരാധ്യ. ആരാധ്യയുടെ പിറന്നാൾ ദിനത്തിൽ ചില ആരാധകർ മുത്തച്ഛനായ നടൻ അമിതാഭ് ബച്ചൻ വഴി ആശംസകൾ പങ്കുവെച്ചിരുന്നു.

Also Read: ഞാൻ വീണ്ടും സിംഗിൾ ആയിരിക്കുന്നു; ഡിവോഴ്സ് അനൗൺസ് ചെയ്ത് മീര വാസുദേവ്

Advertisment

“നവംബർ 16 ന് പിറന്നാൾ ആശംസകൾ നേർന്ന എല്ലാവർക്കും എൻ്റെ നന്ദിയും സ്നേഹവും... എല്ലാവർക്കും വ്യക്തിഗതമായി മറുപടി നൽകാൻ വളരെ പ്രയാസമാണ്.. അതുകൊണ്ട് ക്ഷമിക്കുക.. പക്ഷേ അതിനെ ഞാൻ വളരെയധികം അഭിനന്ദിക്കുന്നു," തിങ്കളാഴ്ച രാവിലെ ബിഗ് ബി തൻ്റെ ബ്ലോഗിൽ  കുറിച്ചു.  

"ജോലിക്കായി പോകുന്നു, ഇന്നലെ വൈകുന്നേരത്തെ കുറച്ച് ചിത്രങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കാം..." ബച്ചൻ കൂട്ടിച്ചേർത്തു. 

Also Read: അമ്മയുടെ പിറന്നാൾ ഞങ്ങളാഘോഷിച്ചതിങ്ങനെ; ചിത്രങ്ങളുമായി അഹാന, ലക്കി മദർ എന്ന് ആരാധകർ

“ആരാധ്യ എന്ന കുഞ്ഞുവാവയുടെ ജന്മദിനത്തിന് എൻ്റെ അനുഗ്രഹങ്ങൾ.. നമ്മുടെ കുട്ടികൾ കാലത്തിനനുസരിച്ച് വളരുന്നു, അവർക്ക് ഞങ്ങൾ ഏറ്റവും നല്ലത് ആശംസിക്കുന്നു.. ഞങ്ങൾ അതിനായി പ്രാർത്ഥിക്കുന്നു.. ഇന്ന് പ്രിയപ്പെട്ടവളുടെ പിറവിയുടെ പ്രഭാതമാണ്.. എല്ലാ അനുഗ്രഹങ്ങളും," എന്നായിരുന്നു ബിഗ് ബി ബ്ലോഗിൽ കുറിച്ചത്. 

2011-ൽ ജനിച്ച ആരാധ്യ ബച്ചൻ ഏറ്റവും പ്രശസ്തരായ താരപുത്രിമാരിൽ ഒരാളാണ്. പരിപാടികളിലും ഷോകളിലുമെല്ലാം അവൾ അമ്മയോടൊപ്പം എത്തുന്നത് പതിവാണ്. 

Also Read: ആ ചങ്ങാതി ഫോട്ടം പിടിച്ചു കൊണ്ടിരിക്കും, ചിരിക്കടാ എന്നു ഗർജ്ജിക്കും: മമ്മൂട്ടിയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് ശ്രീരാമൻ

Amitabh Bachchan Aishwarya Rai Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: