ദിരുഭായ് അംബാനി അന്താരാഷ്ട്ര സ്കൂളിന്റെ വാര്‍ഷികം കെങ്കേമമായാണ് ഡിസംബര്‍ 16ന് ആഘോഷിച്ചത്. ആമിര്‍ഖാന്റെ മകന്‍ അസദ്, ഷാരൂഖിന്റെ മകന്‍ അബ്രാം, ഐശ്വര്യ റായിയുടെ മകള്‍ ആരാധ്യ എന്നിവര്‍ പരിപാടികള്‍ അവതരിപ്പിച്ച് ചടങ്ങ് വര്‍ണാഭമാക്കി.

ആരാധ്യയുടേയും അസദിന്റേയും ഒരു വിഡിയോ ആണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. ബദ്രിനാഥ് കി ദുല്‍ഹനിയാ എന്ന പാട്ടിന് വേണ്ടി എല്ലാവരും നൃത്തം ചെയ്യുന്നതിനിടെ ആമിറിന്റെ മകന്‍ കാഴ്ച കണ്ട് രസിക്കുകയായിരുന്നു. യാതൊരു ഭാവഭേദവും ഇല്ലാതെ നിന്ന അസദിനെ ആരാധ്യ നൃത്തം ചെയ്യാന്‍ ക്ഷണിച്ചു. എന്നാല്‍ അസദ് നൃത്തം ചെയ്യാന്‍ തയ്യാറായില്ല.

ഉടന്‍ തന്നെ ആരാധ്യ അസദിന്റെ കൈപിടിച്ച് നൃത്തം ചെയ്യാന്‍ പ്രേരിപ്പിക്കുകയായിരുന്നു. നൃത്തം ചെയ്ത് നിന്ന ഐശ്വര്യ റായിയും അഭിഷേക് ബച്ചനും ഈ രംഗം കണ്ട് പൊട്ടിച്ചിരിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ ഐശ്വര്യ പകര്‍ത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. ഹൃത്വിക് റോഷനും സമീപത്ത് ഡാന്‍സ് ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം.

ഹൃത്വിക്കിന്റെ മക്കളായ രഹാന്‍, ഹൃന്ദാന്‍ എന്നിവരും ഇതേ സ്കൂളിലാണ് പഠിക്കുന്നത്. മുന്‍ ഭാര്യയായ സൂസന്‍ ഖാന് ഒപ്പമാണ് ഹൃത്വിക് ചടങ്ങിനെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ