കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന ഐഎസ്എല്‍ ഫുട്ബോള്‍ മാച്ച് കാണാന്‍ എത്തിയവരിലെ താരം ആരാധ്യ ബച്ചനായിരുന്നു. അച്ഛന്‍ അഭിഷേകിന്‍റെ ഉടമസ്ഥതയിലുള്ള ‘ചെന്നൈയിന്‍ എഫ്‌സി’ യുടെ കളി കാണാന്‍ അമ്മ ഐശ്വര്യയ്ക്കൊപ്പം എത്തിയതാണ് ബച്ചന്‍ കുടുംബത്തിലെ കുട്ടി താരം. മുംബൈയില്‍ നിന്നും പുറപ്പെട്ടപ്പോള്‍ മുതല്‍ ഫോട്ടോഗ്രാഫര്‍മാര്‍ ആരാധ്യയെ വിടാതെ പിടികൂടി. കൈ വീശിക്കാണിച്ചും ഫൈയിങ് കിസ് നൽകിയുമെല്ലാം ആരാധ്യയും ആഘോഷങ്ങളില്‍ പങ്കു ചേര്‍ന്നു. ഒടുവില്‍ തിരിച്ചു മുംബൈ എത്തിയപ്പോള്‍ അച്ഛന്‍റെ തോളില്‍ ക്ഷീണിച്ചുറങ്ങി. ചിത്രങ്ങള്‍ കാണാം.

ചിത്രങ്ങള്‍. ഇന്‍സ്റ്റഗ്രാം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ