മകൾ ആരാധ്യ ബച്ചൻെറ പിറന്നാൾ ആഘോഷത്തിനു ഒരു വലിയ പാർട്ടി തന്നെ ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനു ചേർന്ന് ഒരുക്കിയിരുന്നു. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രം ക്ഷണമുണ്ടായിരുന്ന പാർട്ടിയിൽ താരങ്ങളായ ജെനിലിയ ഡി സൂസ, സൊനാലി ബെൻഡ്ര എന്നിവരും എത്തിയിരുന്നു. പിറന്നാൾ ആഘോഷത്തിൻെറ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അഭിഷേക് മകൾ ആരാധ്യയ്ക്കും ഭാര്യ ഐശ്വര്യയ്ക്കും സനേഹ ചുംബനം നൽകുന്നത് വീഡിയോയിൽ കാണാം.
വെളള ഉടുപ്പണിഞ്ഞ് സുന്ദരിയായി നിൽക്കുന്ന ആരാധ്യയെ ചിത്രങ്ങളിൽ കാണാനാകും. ചെറിയ പൂക്കളും പന്തുകളും കൊണ്ട് അലങ്കരിച്ച കേക്കിൽ ‘ആരാധ്യാസ് എക്സൈറ്റിങ്ങ് 11’ എന്നു എഴുതിയിട്ടുണ്ട്.കേക്കു മുറിക്കുമ്പോൾ ആരാധ്യയുടെ കൈകളിൽ പിടിച്ചുരുന്നു ഐശ്വര്യ. അമിതാഭ് ബച്ചൻെറയും ജയ ബച്ചൻെറയും ദൃശ്യങ്ങളും ചിത്രങ്ങളിൽ ചെറുതായി കാണാം. കൊച്ചുമകളുടെ കൈകളിൽ നിന്നു കേക്കു കഴിക്കുകയാണ് അമിതാഭ് വീഡിയോയിൽ.
ഐശ്വര്യയും അഭിഷേകും മകളുടെ പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിൽ ചിത്രവും കുറിപ്പും പങ്കുവച്ചിരുന്നു. അനവധി താരങ്ങളും ആരാധ്യയെ പിറന്നാൾ ആശംസകൾ അറിയിച്ചു. 2007 ൽ വിവാഹിതരായ ഇവർക്കും 2011 ലാണ് ആരാധ്യ ജനിക്കുന്നത്.