കൊച്ചി: മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനം ആരംഭിച്ചു. ഒരു ‘മാസ് എന്റര്‍ടെയ്നറാണ്’ പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ‘പുലി മുരുഗന്റെ’ തിരക്കഥ ഒരുക്കിയ ഉദയകൃഷ്ണ തന്നെയാണ് ‘ആറാട്ടി’ന് പിന്നിലും.
നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന്‍ ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. കോമഡിക്കൊപ്പം തന്നെ ആക്ഷനും പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും ‘ആറാട്ട്’ എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. അന്തരിച്ച നടന്‍ നെടുമുടി വേണു അഭിനയിച്ച അവസാന ചിത്രം കൂടിയാണ് ‘ആറാട്ട്.’
ചിത്രത്തിലെ ഗാനങ്ങള്‍ക്കും ട്രെയിലറിനും വലിയ സ്വീകാര്യതയായിരുന്നു ആരാധകര്‍ക്കിടയില്‍ ലഭിച്ചത്. വിജയരാഘവന്‍, സായികുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, നന്ദു, കോട്ടയം രമേഷ്, ഇന്ദ്രന്‍സ്, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, സ്വസ്വിക, മാളവിക മേനോന്‍ തുടങ്ങിയ വലിയ ഒരു താരനിര തന്നെ ചിത്രത്തിലുണ്ട്.
‘കെജിഎഫ്’ ഒന്നാം ഭാഗത്തില്‍ സുപ്രധാന വേഷമായ ഗരുഡ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രാമചന്ദ്ര രാജുവാണ് ‘ആറാട്ടില്‍’ പ്രതിനായക വേഷത്തിലെത്തുന്നത്. ആര്‍.ഡി. ഇല്ലുമിനേഷന്‍സ് ഇന്‍ അസോസിയേറ്റഡ് വിത്ത് ഹിപ്പോ പ്രൈം പിക്‌ച്ചേഴ്‌സും എം.പി.എം. ഗ്രൂപ്പും ചേര്‍ന്നാണ് ‘ആറാട്ടി’ന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്.
Also Read: Aaraattu Movie Review: മോഹൻലാലിന്റെ ആറാട്ട് തിയേറ്ററുകളിൽ
നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്ന ചിത്രത്തില്‍ ആരാധകര്‍ കാണാന്‍ ആഗ്രഹിച്ച മോഹന്‍ലാലാണെന്ന് റിപ്പോര്‍ട്ടുകള്‍.
തിയേറ്ററുകളില്‍ ആവേശം തീര്‍ത്ത് ആറാട്ടിന്റെ ആദ്യ പകുതി
ആറാട്ടിന്റെ റിലീസിനോടനുബന്ധിച്ച് കോട്ടയം അഭിലാഷ് തിയേറ്ററില്‍ മോഹന്‍ലാല്‍ ആരാധകരുടെ ആഘോഷം