ഡിസംബറിൽ തിയേറ്ററുകളിൽ എത്തുന്ന വിനീത് ശ്രീനിവാസൻ ചിത്രം ‘ആന അലറലോടലറലി’ലെ ഗാനങ്ങൾ റിലീസ് ചെയ്തു. ചിത്രത്തിലെ അഞ്ചു ഗാനങ്ങൾക്കും സംഗീതം നൽകിയിരിക്കുന്നത് ഷാൻ റഹ്‌മാനാണ്. വിനീത് ശ്രീനിവാസനും മനു മഞ്ജിത്തും ഗാനരചന നിർവഹിച്ചിരിക്കുന്നു

ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങ് കൊച്ചിയിൽ നടന്നു. വിനീത് ശ്രീനിവാസൻ, ഷാൻ റഹ്‌മാൻ, അനു സിതാര, തെസ്നി ഖാൻ, ഗായകരായ സച്ചിൻ ബാലു, ശ്രേയ ജയദീപ്, ഗൗരി ലക്ഷ്മി, ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ ശരത് ബാലൻ, ചിത്രത്തിന്റെ സംവിധായകൻ ദിലീപ് മേനോൻ, ചിത്രത്തിന്റെ നിർമ്മാതാവ് സിബി തോട്ടുപുറം, മ്യൂസിക്247ന്റെ ഹെഡ് ഓഫ് ഒപറേഷൻസ് സൈദ്‌ സമീർ തുടങ്ങിയവരും മറ്റു അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

ശരത് ബാലന്റെ തിരക്കഥയിൽ നവാഗതനായ ദിലീപ് മേനോൻ സംവിധാനം നിർവഹിച്ച ‘ആന അലറലോടലറൽ’ എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, അനു സിതാര, സുരാജ് വെഞ്ഞാറമൂട്, തെസ്നി ഖാൻ, മാമുക്കോയ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ഛായാഗ്രഹണം ദീപു എസ്.ഉണ്ണിയും ചിത്രസംയോജനം മനോജുമാണ് നിർവഹിച്ചിരിക്കുന്നു. പോയട്രി ഫിലിം ഹൗസിന്റെ ബാനറിൽ സിബി തോട്ടുപുറം, നേവീസ് സേവ്യര്‍ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ