തന്റെ മാതാവിന് കോവിഡ് പരിശോധന നടത്തുകയാണെന്നും പ്രശ്നങ്ങളൊന്നും ഇല്ലാതിരിക്കാൻ എല്ലാവരും പ്രാർത്ഥിക്കണമെന്നും ബോളിവുഡ് താരം ആമിർ ഖാൻ. താരത്തിന്റെ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സോഷ്യൽ മീഡിയ പോസ്റ്റിലാണ് മാതാവിനു വേണ്ടി പ്രാർത്ഥിക്കാൻ ആമിർ അഭ്യർത്ഥികക്കുന്നത്.
ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം ആമിർ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. രോഗം സ്ഥിരീകരിച്ചവരെയെല്ലാം ഉടൻ തന്നെ ക്വാറന്റൈനിൽ പ്രവേശിച്ചതായും ആമിർ ഖാൻ വ്യക്തമാക്കി.
“നമസ്കാരം, എന്റെ ചില ജീവനക്കാർക്ക് കോവിഡ് പരിശോധന നടത്തുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി അറിയിക്കട്ടെ. അവരെ എല്ലാവരെയും ഉടൻ തന്നെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.,”ആമിർ ഖാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മറ്റുള്ളവരുടെ പരിശോധന ഫലം നെഗറ്റീവാണെന്നും അമ്മയുടേതാണ് അവസാനം പരിശോധിക്കാൻ പോകുന്ന സാമ്പിളെന്നും എല്ലാവരും പ്രാർത്ഥിക്കണമെന്നും താരം ആവശ്യപ്പെട്ടു.
View this post on Instagram
ഭാര്യ കിരൺ റാവുവിനും മകൻ ആസാദ് റാവു ഖാനുമൊപ്പം മുംബൈയിലാണ് ആമിർ താമസിക്കുന്നത്.