scorecardresearch

ആമിർ ഖാന്റെ മാതാവിന് കോവിഡില്ല; പരിശോധന ഫലം നെഗറ്റീവ്

താരത്തിന്റെ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചത് ഏറെ ആശങ്കകൾക്ക് ഇടവച്ചിരുന്നു

താരത്തിന്റെ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചത് ഏറെ ആശങ്കകൾക്ക് ഇടവച്ചിരുന്നു

author-image
Entertainment Desk
New Update
Aamir Khan, Covid, ആമിർ ഖാൻ, corona, കോവിഡ്, കൊറോണ, Staff, test result, IE Malayalam, ഐഇ മലയാളം

നടനും ചലച്ചിത്ര നിർമ്മാതാവുമായ ആമിർ ഖാന്റെ മാതാവ് സീനത്ത് ഹുസൈന്റെ കോവിഡ് പരിശോധന ഫലം പുറത്ത് വന്നു. സീനത്തിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്. താരത്തിന്റെ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചത് ഏറെ ആശങ്കകൾക്ക് ഇടവച്ചിരുന്നു.

Advertisment

തന്റെ മാതാവിന് കോവിഡ് പരിശോധന നടത്തുകയാണെന്നും പ്രശ്നങ്ങളൊന്നും ഇല്ലാതിരിക്കാൻ എല്ലാവരും പ്രാർത്ഥിക്കണമെന്നും ആമിർ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ഇപ്പോൾ പരിശോധന ഫലം പുറത്തുവന്ന കാര്യവും അദ്ദേഹം തന്നെയാണ് അറിയിച്ചത്.

“എല്ലാവർക്കും നമസ്കാരം, അമ്മി കോവിഡ്-19 നെഗറ്റീവ് ആണെന്ന് എല്ലാവരേയും അറിയിക്കുന്നതിൽ എനിക്ക് ഏറെ ആശ്വാസമുണ്ട്. നിങ്ങളുടെ പ്രാർത്ഥനയ്ക്കും ആശംസകൾക്കും എല്ലാവർക്കും നന്ദി, സ്നേഹം. ആമിർ” കുറിച്ചു.

Advertisment

നേരത്തെ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം ആമിർ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. രോഗം സ്ഥിരീകരിച്ചവരെയെല്ലാം ഉടൻ തന്നെ ക്വാറന്റൈനിൽ പ്രവേശിച്ചതായും ആമിർ ഖാൻ വ്യക്തമാക്കിയിരുന്നു.

“നമസ്കാരം, എന്റെ ചില ജീവനക്കാർക്ക് കോവിഡ് പരിശോധന നടത്തുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി അറിയിക്കട്ടെ. അവരെ എല്ലാവരെയും ഉടൻ തന്നെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.,”ആമിർ ഖാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മറ്റുള്ളവരുടെ പരിശോധന ഫലം നെഗറ്റീവാണെന്നും അമ്മയുടേതാണ് അവസാനം പരിശോധിക്കാൻ പോകുന്ന സാമ്പിളെന്നും എല്ലാവരും പ്രാർത്ഥിക്കണമെന്നും താരം ആവശ്യപ്പെട്ടിരുന്നു

ഭാര്യ കിരൺ റാവുവിനും മകൻ ആസാദ് റാവു ഖാനുമൊപ്പം മുംബൈയിലാണ് ആമിർ താമസിക്കുന്നത്.

Read in English: Aamir Khan’s mother tests negative for coronavirus

Aamir Khan Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: