കഴിഞ്ഞ വർഷം സംവിധാന രംഗത്തേക്ക് കാലെടുത്തു വച്ച ആമിർഖാന്റെ മകൾ ഇറ ഖാൻ, തന്റെ ജീവിതത്തെ കുറിച്ച് ഏറെ സുപ്രധാനമായൊരു വെളിപ്പെടുത്തലാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. കഴിഞ്ഞ നാല് വർഷമായി താൻ വിഷാദ രോഗത്തിന് ചികിത്സ തേടുകയാണെന്ന് ഇറ പറയുന്നു. ലോക മാനസികാരോഗ്യ ദിനത്തിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഇറയുടെ വെളിപ്പെടുത്തൽ.
Read More: കാമുകനൊപ്പം അവധിക്കാലം അടിച്ചുപൊളിച്ച് താപ്സി പന്നു
“ഹായ്, ഞാൻ വിഷാദത്തിലാണ്. ഇപ്പോൾ നാല് വർഷത്തിലേറെയായി. ഞാൻ ഒരു ഡോക്ടറുടെ അടുത്ത് പോയി. ഞാൻ ക്ലിനിക്കലായി ഡിപ്രസ്ഡ് ആണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ എനിക്ക് നല്ല വ്യത്യാസമുണ്ട്. മാനസികാരോഗ്യത്തെ സംബന്ധിച്ച് എന്തെങ്കിലും ചെയ്യണമെന്ന് കഴിഞ്ഞ ഒരു വർഷത്തോളമായി ഞാൻ ആഗ്രഹിക്കുന്നു. എന്തു ചെയ്യാനാകുമെന്ന് എനിക്കറിയില്ല.”
“ഞാൻ നിങ്ങളെ ഒരു യാത്രയിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു – എന്റെ യാത്ര – എന്താണ് സംഭവിക്കുന്നതെന്ന് കാണുക. നമുക്ക് നമ്മുടെ മാനസികാരോഗ്യത്തെ കുറിച്ച് കൂടുതൽ മനസിലാക്കാനും ഡിപ്രഷൻ എന്തെന്ന് അറിയാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എനിക്ക് പറയാൻ ഒരുപാട് കാര്യങ്ങളുണ്ട്. പക്ഷെ എന്തിന് പറയണം, ഞാൻ എന്തിനാണിത് ചെയ്യുന്നത്,” എന്ന വാക്കുകളോടെയാണ് ഇറയുടെ വീഡിയോ ആരംഭിക്കുന്നത്.