ആമിര്‍ ഖാന്‍ നായകനായ ദംഗല്‍ രണ്ടായിരം കോടിയുടെ ക്ലബ്ബില്‍ എത്തിനില്‍ക്കുകയാണ്. ഒരു ബോളിവുഡ് സിനിമയില്‍ കവിഞ്ഞ നേട്ടങ്ങള്‍ ആണ് ഇതുവരെ ദംഗലിനെ തേടിയെത്തിയിരിക്കുന്നത്. ചൈനയിലെ വന്‍ വിജയമാണ് അതിലൊന്ന്. ദംഗല്‍ തകര്‍ത്ത പത്ത് പ്രധാന റെക്കോര്‍ഡുകള്‍ എന്തൊക്കെയെന്ന് അറിയണ്ടേ ?

# മര്‍മേഡ്, ദി അണ്‍ടച്ചബിള്‍സ്, മോന്‍സ്റ്റര്‍ ഹണ്ട്, യുവര്‍ നേം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഏറ്റവും ഉയര്‍ന്ന വരുമാനം നേടുന്ന ഇംഗ്ലീഷ് ഇതര ചിത്രമാണ് ദംഗല്‍

# ഗാര്‍ഡിയന്‍ ഓഫ് ഗാലക്സി വോളിയം 2, പൈറേറ്റ്സ് ഓഫ് കരീബിയന്‍ 5, ബ്യൂട്ടി ആന്‍റ് ദി ബീസ്റ്റ് എന്നീ സിനിമകള്‍ക്ക് ശേഷം 2016ലെ ഡിസ്നിയുടെ നാലാമത്തെ വലിയ വിജയമാണ് ദംഗല്‍.

# 2017ല്‍ ഏറ്റവും ഉയര്‍ന്ന വരുമാനം നേടുന്ന ആക്ഷന്‍ സ്പോര്‍ട്സ് സിനിമ.

# ചൈനയില്‍ ഇന്നേവരെ റിലീസ് ചെയ്ത ഏറ്റവും വലിയ ഹോളിവുഡ് ഇതര സിനിമ

# വിദേശത്ത് 100 ദശലക്ഷം ഡോളര്‍ ലാഭാത്തുക കവച്ചുവച്ച ആദ്യ സിനിമ, ഒരെയൊന്നും.

# വിദേശത്ത് നൂറുകോടി രൂപ നേടുന്ന ആദ്യ സിനിമ, ഒരെയൊന്നും.

# ഒരു പ്രദേശത്തു മാത്രമായി (ചൈനയില്‍) 150 ദശലക്ഷം ഡോളര്‍ തുക നേടുന്ന ഒരേയൊരു സിനിമ, ആദ്യത്തേതും.

# ഒരു ഇന്ത്യക്കാരനായ അഭിനേതാവിനു (ആമിര്‍ ഖാന്‍ )ലഭിക്കുന്ന ഏറ്റവും വലിയ പ്രതിദിന വരുമാനം.

# ചൈനയുടെ ചരിത്രത്തില്‍ കൂടുതല്‍ ഏറ്റവും ഓടിയ സിനിമ

എന്താണ് ചൈനയില്‍ ദംഗലിനെ ഇത്രയും വിജയകരമാക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ ? അതിനൊരു ശരിയായ കാരണമുണ്ട്. എപ്പോഴും ഒരു പെണ്കുട്ടിയെക്കാള്‍ ആണ്‍ കുട്ടിയെ തിരഞ്ഞെടുക്കുന്ന രാജ്യമാണ് ചൈന. ഇന്ത്യ പോലെ തന്നെ ഏറെ പുരുഷകേന്ദ്രീകൃതമായ സമൂഹമാണ് ചൈനയിലേത്. (100 സ്ത്രീകള്‍ക്ക് 121 പുരുഷന്മാര്‍ എന്നതാണ് ചൈനയിലെ ലിംഗാനുപാതം) ആതിനാല്‍ തന്നെ ഗീതാ ഫോഗട്ടിന്‍റെ മത്സരബുദ്ധിയിലും കഠിനപ്രയത്നത്തിലുമൊക്കെ ചൈനയിലെ യുവതീയുവാക്കള്‍ സാമ്യമോ പ്രോത്സാഹനമോ കണ്ടെത്തുന്നു എന്നതാണ് കാരണം. അതുപോലെ തന്നെ കുടുംബമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന സംസ്കാരമാണ് ഇരുരാജ്യങ്ങളുടെയും. കടുത്ത മത്സരവും അവസരങ്ങളുടെയും വിഭവങ്ങളുടെയും ഇല്ലായ്മയും ഇരുരാജ്യങ്ങളിലും ഒരുപോലെയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ