‘പ്രണയദിനാശംസകള്‍, പ്രിയ കരീനാ. എല്ലാ സിനിമയിലും നിന്നെ പ്രണയിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാശിക്കുന്നു. എനിക്ക് ഏറ്റവും സ്വാഭാവികമായി ചെയ്യാന്‍ കഴിയുന്ന ഒന്നാണത്. സ്നേഹം,’ ബോളിവുഡ് താരം ആമിര്‍ ഖാന്‍, തന്‍റെ ഏറ്റവും പുതിയ ചിത്രത്തിലെ നായിക കരീനാ കപൂറിന് പ്രണയദിനാശംസകള്‍ നല്‍കി കൊണ്ട് കുറിച്ച വാക്കുകളാണിവ. ആമിര്‍-കരീന എന്നിവര്‍ നായികാനായകന്‍മാരായി എത്തുന്ന ‘ലാല്‍ സിംഗ് ചദ്ദ’ എന്ന ചിത്രത്തിലെ കരീനയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പങ്കു വച്ച് കൊണ്ടാണ് താരം ഇങ്ങനെ പറഞ്ഞത്.

ടോം ഹാങ്ക്‌സ് നായകനായ ഹോളിവുഡ് ചിത്രം ‘ഫോറസ്റ്റ് ഗംപി’ന്റെ ഹിന്ദി പതിപ്പാണ്‌ ‘ലാൽ സിംഗ് ചദ്ദ.’ ‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്റെ’ ബോക്‌സോഫീസ് പരാജയത്തിന് ശേഷം വരുന്ന ആമിര്‍ ഖാന്‍ ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷകളാണ് ‘ലാൽ സിംഗ് ചദ്ദ’ ഉയര്‍ത്തുന്നത്.
‘താരേ സമീ പർ,’ ‘സീക്രട്ട് സൂപ്പർ സ്റ്റാർ’ തുടങ്ങിയ ആമിർ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്വൈത് ചന്ദനാണ് ‘ലാൽ സിംഗ് ചദ്ദ’യുടെ അമരത്ത്. ഈ വര്‍ഷം ക്രിസ്മസ് റിലീസായാണ് ചിത്രം ഒരുങ്ങുന്നത്.

Read Here: Laal Singh Chaddha: Aamir Khan shares Kareena Kapoor’s first look as Valentine’s Day gift for fans

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook