‘തംഗ്സ് ഓഫ് ഹിന്ദോസ്ഥാനി’ലെ ആമിർ ഖാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. യഷ്‌രാജ് ഫിലിംസ് ആണ് ഇന്നു രാവിലെ ആമിർ ഖാന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തത്. കൈയ്യിൽ ഒരു മദ്യകുപ്പിയുമായി കുതിരപ്പുറത്തിരിക്കുന്ന ഫിരംഗിയുടെ ബാക്ക് ഗ്രൗണ്ടിൽ വലിയൊരു കപ്പലും കാണാം.

 

Read in English: Thugs of Hindostan: Aamir Khan is the perfect blend of mischievous and mysterious in new motion poster

കരുത്തനായ ഒരു കുതിരയുടെ പുറത്ത് ഒരു കടൽകൊള്ളക്കാരനെ അനുസ്മരിപ്പിക്കുന്ന വേഷവിധാനങ്ങളോടെ, ചുണ്ടിലൊരു ചിരിയുമായാണ് ഫിരംഗി ഇരിക്കുന്നത്. പ്രസന്നവദനാണ് ഫിരംഗി. ‘ദ പൈറേറ്റ്സ് ഓഫ് ദ കരീബിയൻ ഫ്രാഞ്ചൈസി’ എന്ന ചിത്രത്തിൽ ജോണി ഡെപ്പ് അവതരിപ്പിച്ച ജാക്ക് സ്പാരോ എന്ന കഥാപാത്രത്തിനെ അനുസ്മരിപ്പിക്കുന്നുണ്ട് ആമിറിന്റെ വേഷവിതാനങ്ങൾ.

‘തംഗ്സ് ഓഫ് ഹിന്ദോസ്ഥാ’ന്റെ റിലീസ് ചെയ്ത അഞ്ചാമത്തെ മോഷൻ പിക്ചറാണിത്. ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്ന അമിതാഭ് ബച്ചൻ, കത്രീന കെയ്ഫ്, ഫാത്തിമ സന ഷെയ്ഖ്, ജോൺ ക്ലീവ് എന്നിവരുടെ മോഷൻ പോസ്റ്ററുകളും മുൻപ് പുറത്തുവന്നിരുന്നു. വിജയ് കൃഷ്ണ ആചാരി സംവിധാനം നിർവ്വഹിക്കുന്ന ‘തംഗ്സ് ഓഫ് ഹിന്ദോസ്ഥാൻ’ എന്ന ആക്ഷൻ- അഡ്വഞ്ചർ ഫിലിം നവംബർ 8 ന് തിയേറ്ററുകളിലെത്തും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ