scorecardresearch

താരപുത്രന്റെ രംഗപ്രവേശം മലയാള ചിത്രത്തിന്റെ റീമേക്കിലൂടെ?

മൂന്നു വർഷമായി നാടകരംഗത്ത് സജീവമാണ് ജുനൈദ് ഖാൻ

Junaid Khan bollywood debut, Junaid Khan bollywood, aamir khan son, aamir khan son bollywood debut, ishq hindi remake, ജുനൈദ് ഖാൻ, ആമിർഖാൻ മകൻ, Indian express malayalam, IE malayalam

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ആമിർ ഖാന്റെ മകൻ ജുനൈദ് ഖാൻ. മലയാളചിത്രം ‘ഇഷ്കി’ന്റെ ഹിന്ദി റീമേക്കിലൂടെയാണ് താരപുത്രന്റെ അരങ്ങേറ്റം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

ജർമ്മൻ നാടകകൃത്ത് ബെർട്ടോൾട്ട് ബ്രെക്റ്റിന്റെ ‘മദർ കറേജ് ആൻഡ് ചിൽഡ്രൻ’ എന്ന വിഖ്യാത നാടകത്തെ അടിസ്ഥാനമാക്കി ക്വാസർ താക്കൂർ പദംസിയൊരുക്കിയ നാടകത്തിലൂടെയാണ് ജുനൈദ് അരങ്ങേറ്റം കുറിച്ചത്. മൂന്നു വർഷമായി നാടകരംഗത്ത് സജീവമാണ് ഈ ചെറുപ്പക്കാരൻ.

ലോസ് ഏഞ്ചൽസിലെ അമേരിക്കൻ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്‌സിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ ജുനൈദ് ‘എ ഫാമിംഗ് സ്റ്റോറി’, ‘എ ഫ്യൂ ഗുഡ് മെൻ’, ‘മെഡിയ’, ‘ബോൺ ഓഫ് കണ്ടൻഷൻ’ തുടങ്ങിയ നാടകങ്ങളിലും അഭിനയിച്ചിരുന്നു. നാടകവേദിയിൽ നിന്നും ബോളിവുഡ് സിനിമയിലേക്ക് ചുവടുവെയ്ക്കുകയാണ് ജുനൈദ് ഇപ്പോൾ.

ഷെയ്ൻ നിഗം, ആൻ ശീതൾ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്ത മലയാളം റൊമാന്റിക് ത്രില്ലർ ചിത്രം ‘ഇഷ്കി’ന്റെ ഹിന്ദി റീമേക്ക് ഒരുക്കുന്നത് നീരജ് പാണ്ഡെയാണ്.

Image may contain: 3 people

ഷെയിന്‍ നിഗമിനെ നായകനാക്കി നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രമാണ് കഴിഞ്ഞ വര്‍ഷത്തെ വിജയചിത്രങ്ങളില്‍ ഒന്നായ ‘ഇഷ്ക്.’ ഇ ഫോർ എന്റർടെയിൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, എ വി അനൂപ്, സി വി സാരഥി എന്നിവർ ചേര്‍ന്ന് നിർമ്മിച്ച ചിത്രത്തില്‍ നായികയായത് ആന്‍ ശീതള്‍.  പ്രണയം, സദാചാര പോലീസിംഗ് എന്നിവയാണ് ചിത്രം പ്രമേയമാക്കിയത്.

‘ധീരമായ ചില സമീപനങ്ങൾ ‘ഇഷ്കി’ൽ കാണാം, പ്രത്യേകിച്ചും ക്ലൈമാക്സ് ഭാഗങ്ങളിൽ. ചില സാമൂഹിക യാഥാർത്ഥ്യങ്ങളിലേക്കും മനോഭാവങ്ങളിലേക്കും കൂടിയാണ് സംവിധായകൻ വിരൽ ചൂണ്ടുന്നത്. എവിടെയും എപ്പോൾ വേണമെങ്കിലും അപരന്റെ ജീവിതത്തിലേക്ക് സൂം ചെയ്തൊരു ക്യാമറക്കണ്ണുമായി, വ്യക്തികളുടെ സ്വകാര്യതയിലേക്ക് ഇടിച്ചു കയറി ചെല്ലുന്ന സദാചാര പൊലീസിംഗ്. അത്തരത്തിലുള്ള വിഷയങ്ങളെ കൂടി ഗൗരവകരമായി സമീപിക്കുകയാണ് ‘ഇഷ്ക്,’ ചിത്രത്തിന്റെ നിരൂപണത്തില്‍ ധന്യ വിളയില്‍ വിലയിരുത്തിയത് ഇങ്ങനെ.

Read Ishq Movie Full Review Here: സദാചാര പോലീസിംഗിന്റെ കരണത്തടിച്ച് ‘ഇഷ്ക്’

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Aamir khan son junaid ready for his bollywood debut ishq remake

Best of Express