വേർപിരിഞ്ഞുവെങ്കിലും മുൻ ഭാര്യ റീന ദത്തയ്ക്ക് തന്റെ ജീവിതത്തിൽ ഇപ്പോഴും ആമിർ ഖാൻ സ്ഥാനം നൽകുന്നുണ്ട്. റീനയുടെയും മക്കളുടെയും സന്തോഷ അവസരങ്ങളിൽ അവർക്കൊപ്പം സന്തോഷം പങ്കിടാൻ ആമിർ എത്താറുണ്ട്. റീനയ്ക്ക് തന്റെ ജീവിതത്തിൽ വലിയ സ്ഥാനമുണ്ടെന്നും ഇന്നും എന്നും അവർ എന്റെ കുടുംബത്തിന്റെ ഭാഗമായിരിക്കുമെന്നും ആമിർ ഒരിക്കൽ പറഞ്ഞിരുന്നു. അമ്മയുടെ 50-ാം പിറന്നാളിന് സർപ്രൈസ് പാർട്ടി ഒരുക്കുന്നുവെന്നും അച്ഛൻ പങ്കെടുക്കണമെന്നും മക്കൾ ആവശ്യപ്പെട്ടപ്പോൾ ആമിർ സിനിമാ തിരക്കുകളൊക്കെ മാറ്റിവച്ച് ഓടിയെത്തിയതും ഈ വാക്കുകൾ സത്യമായതുകൊണ്ടാണ്.

#Exclusive #aamirkhan celebrate #reenadutta 50th birthday

A post shared by Aamir_khan_2014 (@aamir_khan_2014) on

റീനയുടെ വസതിയിലായിരുന്നു മക്കളായ ജുനൈദും ഇറയും ചേർന്ന് സർപ്രൈസ് പാർട്ടി ഒരുക്കിയത്. ആമിറിനെ കണ്ടപ്പോൾ റീനയ്ക്ക് ശരിക്കും സർപ്രൈസ് ആയി. ആമിറിനൊപ്പം ഭാര്യ കിരണും ഉണ്ടായിരുന്നു. അടുത്ത ചില ബന്ധുക്കളും സുഹൃത്തുക്കളും ആഘോഷത്തിൽ പങ്കെടുത്തു. ആമിർ ഫാൻസ് ക്ലബാണ് പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയും പുറത്തുവിട്ടത്.

#haappybirthday #reenadutta

A post shared by Aamir_khan_2014 (@aamir_khan_2014) on

ആമിറും റീനയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. 16 വർഷം നീണ്ടുനിന്ന വിവാഹ ജീവിതം 2002 ൽ ഇരുവരും അവസാനിപ്പിച്ചു. ഈ ബന്ധത്തിൽ ജുനൈദ്, ഇറ എന്നീ രണ്ടു മക്കൾ ആമിറിനുണ്ട്. 2005 ൽ ആമിർ സംവിധായകയും തിരക്കഥാകൃത്തുമായ കിരൺ റാവുവിനെ വിവാഹം കഴിച്ചു. ഇരുവർക്കും ആസാദ് എന്നൊരു മകനുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ