ലോക്ക് ഡൗൺ കാലത്ത്, 25 വർഷമായി നിഴലായി കൂടെ നിന്ന സഹായിയുടെ അപ്രതീക്ഷിത മരണവാർത്തയാണ് ബോളിവുഡ് താരം ആമിർ ഖാന് അഭിമുഖീകരിക്കേണ്ടി വന്നത്. കാൽ നൂറ്റാണ്ടിലേറെയായി ആമിർഖാനൊപ്പമുള്ള സഹായിയാണ് അമോസ്. അറുപതുകാരനായ അമോസ് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. ലോക്ക് ഡൗണിന് ഇടയിലും സഹായിയുടെ അന്തിമോപചാരം അർപ്പിക്കാൻ ആമിർ ഖാനും ഭാര്യ കിരൺ റാവും എത്തി.

ലോക്ക്‌ഡൗൺ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ടും മാസ്ക് ധരിച്ചുമായിരുന്നു ആമിർ ഖാനും ഭാര്യ കിരൺ റാവും ശവസംസ്കാരചടങ്ങിൽ പങ്കെടുത്തത്.

Read more: കൊറോണ പോരാട്ടത്തിനായി സംഭാവനകളുമായി ആമിർഖാനും അജിത്തും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook