ബോളിവുഡ് താരങ്ങളെ സംബന്ധിച്ചിടത്തോളം ദീപാവലി എന്നത് സഹതാരങ്ങൾക്കൊപ്പമുളള ആഘോഷവേള കൂടിയാണ്. ദീപാവലി സമയത്ത് പല താരങ്ങളും തങ്ങളുടെ വീട്ടിൽ പാർട്ടി ഒരുക്കാറുണ്ട്. ഇത്തവണ ആമിർ ഖാൻ ഒരുക്കിയ ദീപാവലി പാർട്ടി മറ്റുളളവർ ഒരുക്കിയതിൽനിന്നും തികച്ചും വേറിട്ടുനിന്നു. ബോളിവുഡ് ഒന്നടങ്കമാണ് ആമിറിന്റെ പാർട്ടിയിൽ പങ്കെടുക്കാനെത്തിയത്. ഷാരൂഖ് മുതൽ ദീപിക പദുക്കോൺ വരെ പല പ്രമുഖ താരങ്ങളും ആഘോഷത്തിൽ പങ്കെടുക്കാനെത്തി.

ഷാരൂഖ് ഖാൻ ഭാര്യ ഗൗരിയ്ക്കൊപ്പമാണ് പാർട്ടിക്കെത്തിയത്. കരീനയും ഭർത്താവ് സെയ്ഫ് അലി ഖാനൊപ്പമാണ് എത്തിയത്. ദീപിക പദുക്കോൺ കരൺ ജോഹറിനൊപ്പമായിരുന്നു എത്തിയത്. ഇവർക്കു പുറമേ ആലിയ ഭട്ട്, അർജുൻ കപൂർ, സിദ്ധാർഥ് മൽഹോത്ര, വരുൺ ധവാൻ, ഷാഹിദ് കപൂർ, ഭാര്യ മിറ രാജ്പുട്, ആദിത്യ റോയ് കപൂർ, പരിനീതി ചോപ്ര, വിദ്യാ ബാലൻ, ശ്രീദേവി, രൺബീർ കപൂർ, സഞ്ജയ് ദത്ത് തുടങ്ങി വൻതാര നിര തന്നെ എത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ