ആമിർ ഖാന്റെ മകൾ ഇറ ഖാനും ആൺസുഹൃത്തും തമ്മിലുളള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തന്റെ സുഹൃത്ത് മിഷാൽ കൃപലാനിയ്ക്കൊപ്പമുളള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലാണ് ഇഷ പങ്കുവച്ചത്. ഫൊട്ടോയിലെ ആൺസുഹൃത്ത് ഇഷയുടെ ബോയ്ഫ്രണ്ടാണോയെന്നാണ് സോഷ്യൽ മീഡിയയിൽനിന്നും ഉയരുന്ന ചോദ്യം.

ഇൻസ്റ്റഗ്രാമിൽ ആർട്ടിസ്റ്റ്, നിർമ്മാതാവ്, സംഗീതജ്ഞൻ എന്നിങ്ങനെയാണ് മിഷാൽ കൃപലാനി തന്നെക്കുറിച്ച് എഴുതിയിരിക്കുന്നത്. ഇറ ഖാനും സംഗീതം വളരെ ഇഷ്ടമാണ്. ഇഷ സംഗീതമാണ് പഠിച്ചതും. 2017 ൽ സംഗീതജ്ഞൻ റാം സമ്പത്തിന്റെ അസിസ്റ്റന്റായി ഇറ പ്രവർത്തിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആമിറിന്റെ ഡൽഹി ബെല്ലി, തലാഷ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം നൽകിയത് റാം സമ്പത്തായിരുന്നു.

View this post on Instagram

Welcome to the family, Simba.

A post shared by Ira Khan (@khan.ira) on

View this post on Instagram

Happy Birthday, Sleepyhead

A post shared by Ira Khan (@khan.ira) on

ആമിറിന്റെ ആദ്യവിവാഹത്തിലെ മകളാണ് ഇറ. റീന ദത്തയുമായുളള ആദ്യ വിവാഹത്തിൽ ആമിറിന് ഇറയെ കൂടാതെ ജുനൈദ് എന്ന മകനുമുണ്ട്. ഫിലിം മേക്കിങ്ങിൽ ആമിറിനെ അസിസ്റ്റ് ചെയ്യുകയാണ് ജുനൈദ്. കിരൺ റാവുമായുളള രണ്ടാം വിവാഹത്തിൽ ആമിറിന് ആസാദ് എന്നൊരു മകനുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook