കഥാപാത്രത്തിന് വേണ്ടി ശരീരം എങ്ങനെ വേണമെങ്കിലും പാകപ്പെടുത്താമെന്ന് കാണിച്ച് ആരാധകരെ അതിശയിപ്പിക്കാറുള്ള താരമാണ് മിസ്റ്റർ പെർഫക്ഷനിസ്റ്റായാ ആമിർ ഖാൻ. താരത്തിന്റെ വർക്കൗട്ട് വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു.
ഇപ്പോൾ താരത്തിന്റെ മകൾ ഇറ ഖാനിന്റെ ശാരീരിക ക്ഷമതയുമായി ബന്ധപ്പെട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. തലകീഴായ് രണ്ട് കൈപ്പത്തികൾ നിലത്തൂന്നി നിൽക്കുന്ന ചിത്രമാണ് ഇറ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
മഹാരാഷ്ട്രയിലെ പാഞ്ച്ഗാനിയിൽ നിന്നുള്ള ചിത്രമാണ് ഇറ പങ്കുവച്ചിട്ടുള്ളത്. ഇതിനു മുൻപും ഫിറ്റ്നസ്സുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഇറ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട് ഇറ ഖാൻ. ഇൻസ്റ്റഗ്രാമിൽ സജീവമാണ് ഇറ. പിതാവ് ആമിർ ഖാനൊപ്പമുള്ളവയടക്കമുള്ള ചിത്രങ്ങൾ ഇറ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്.
ഇറ കഴിഞ്ഞ വർഷം താൻ നാടക സംവിധാന രംഗത്തേക്ക് കടക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. പുരാതന ഗ്രീക്ക് നാടകകൃത്തായ യൂറിപ്പിഡിസിന്റെ നാടകമായ ‘മീഡിയ’യുടെ (Medea) രംഗാവിഷ്കാരമാണ് ഇറയുടെ നാടക സംവിധാന സംരംഭം.